---
title: "എന്തൊക്കെയാ ഈ നടക്കുന്നെ... ഓട്ടോയിൽ നിന്ന് വീട്ടമ്മയെ പിടിച്ചിറക്കി ബസിൽ കയറ്റി; സ്റ്റേഷനിലെത്തിയപ്പോൾ കണ്ടക്ടറുടെ 'പൊട്ടിക്കരച്ചിൽ', പരാതി പിൻവലിച്ച് വീട്ടമ്മ"
english_title: "Complaint filed against a private bus employee who forcibly pulled a housewife out of an auto-rickshaw and made her board the private bus"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370523/complaint-filed-against-a-private-bus-employee-who-forcibly-pulled-a-housewife-out-of-an-auto-rickshaw-and-made-her-board-the-private-bus"
published_at: "2026-07-05T06:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a49af5eb4450_kundara.jpg"
keywords: ["Latest News", "Private Bus", "Kundara", "Complaint", "Police Case"]
---

# എന്തൊക്കെയാ ഈ നടക്കുന്നെ... ഓട്ടോയിൽ നിന്ന് വീട്ടമ്മയെ പിടിച്ചിറക്കി ബസിൽ കയറ്റി; സ്റ്റേഷനിലെത്തിയപ്പോൾ കണ്ടക്ടറുടെ 'പൊട്ടിക്കരച്ചിൽ', പരാതി പിൻവലിച്ച് വീട്ടമ്മ

> **Lead Summary:** **കൊല്ലം: ** ഓട്ടോറിക്ഷയിൽ യാത്ര ചെയ്യാൻ ശ്രമിച്ച വീട്ടമ്മയെ പിടിച്ചിറക്കി സ്വകാര്യ ബസ്സിൽ കയറ്റിയ ബസ് ജീവനക്കാരനെതിരെ പരാതി. കുണ്ടറ മുക്കടയിൽ ശനിയാഴ്ച രാവിലെ 10.30 ന് ആയിരുന്നു സംഭവം.

## Article Content

**കൊല്ലം: ** ഓട്ടോറിക്ഷയിൽ യാത്ര ചെയ്യാൻ ശ്രമിച്ച വീട്ടമ്മയെ പിടിച്ചിറക്കി സ്വകാര്യ ബസ്സിൽ കയറ്റിയ ബസ് ജീവനക്കാരനെതിരെ പരാതി. കുണ്ടറ മുക്കടയിൽ ശനിയാഴ്ച രാവിലെ 10.30 ന് ആയിരുന്നു സംഭവം.

ഹരിപ്പാട് സ്വദേശി സുധയ്ക്കാണ് ദുരനുഭവം ഉണ്ടായത്. മുക്കടയിൽ നിന്നും ഓട്ടോയിൽ കാഞ്ഞിരകോട് ക്രിസ്തുരാജ് മുക്കിലേക്ക് പോകാൻ നിന്ന സുധയെ സ്വകാര്യ ബസ് ജീവനക്കാരനായ മൺറോതുരുത്ത് സ്വദേശി ബിനു നിർബന്ധിച്ചു ബസ്സിൽ കയറ്റുകയായിരുന്നു.

ബസിൽ വച്ച് സുധയും ബിനുവും തമ്മിൽ തർക്കമുണ്ടായി. പിന്നീട് ക്രിസ്ജ്‌തുരാജ് മുക്കിൽ ഇറങ്ങിയ സുധയെ ജീവനക്കാരൻ അസഭ്യം പറയുകയുകയും ഭീഷണിപ്പെടുത്തിയതായും വീട്ടമ്മയുടെ പരാതിയിൽ പറയുന്നു.

സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാരനെ കുണ്ടറ പോലീസ് വിളിച്ചുവരുത്തി. പൊലീസ് സ്റ്റേഷനിൽ എത്തിയ ബസ് ജീവനക്കാരൻ പക്ഷെ പൊട്ടിക്കരഞ്ഞു. പരാതിക്കാരിയോട് തെറ്റ് ഏറ്റുപറഞ്ഞ് കരഞ്ഞു. ഇതോടെ വീട്ടമ്മ തൻ്റെ പരാതി പിൻവലിച്ചു. തുടർന്ന് പോലീസ് താക്കീതു നൽകി കണ്ടക്ടറെ വിട്ടയച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370523/complaint-filed-against-a-private-bus-employee-who-forcibly-pulled-a-housewife-out-of-an-auto-rickshaw-and-made-her-board-the-private-bus)