---
title: "മരിക്കാൻ പോവുകയാണെന്ന് കൂട്ടുകാർക്ക് മെസ്സേജ്; പിന്നാലെ എൻജിനിയറിങ് വിദ്യാർഥി കോളേജ് കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു"
english_title: "engineering student died by suicide after jumping from a college building in Hyderabad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370508/engineering-student-died-by-suicide-after-jumping-from-a-college-building-in-hyderabad"
published_at: "2026-07-04T22:43:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a47a39f4ac97_SUICIDE.jpg"
keywords: ["Latest News", "Student Suicide", "Hyderabad", "Engineering Student"]
---

# മരിക്കാൻ പോവുകയാണെന്ന് കൂട്ടുകാർക്ക് മെസ്സേജ്; പിന്നാലെ എൻജിനിയറിങ് വിദ്യാർഥി കോളേജ് കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു

> **Lead Summary:** **ഹൈദരാബാദ് : ** ഹൈദരാബാദിൽ എൻജിനിയറിങ് വിദ്യാർഥി കോളേജ് കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു.

## Article Content

**ഹൈദരാബാദ് : ** ഹൈദരാബാദിൽ എൻജിനിയറിങ് വിദ്യാർഥി കോളേജ് കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്തു.

ഗച്ചിബൗളിയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐഐഐടി)യിലെ ബി ടെക് (കമ്പ്യൂട്ടർ സയൻസ് ആൻഡ് ജിയോസ്പേഷ്യൽ ടെക്നോളജി) മൂന്നാം വർഷ വിദ്യാർഥിയായ അഭിരൂപ് (20) ആണ് മരിച്ചത്.

കോളേജ് കാമ്പസിലെ കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തെലങ്കാനയിലെ ഖമ്മം സ്വദേശിയാണ് അഭിരൂപ്. വ്യക്തിപരമായ കാരണങ്ങളാണ് ആത്മഹ​ത്യയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തിനു മുമ്പ്, അഭിരൂപ് തന്റെ സുഹൃത്തുക്കൾക്ക് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതായി സന്ദേശമയച്ചതായും പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370508/engineering-student-died-by-suicide-after-jumping-from-a-college-building-in-hyderabad)