---
title: "കുരുന്നുകളോട് മാപ്പില്ലാത്ത ക്രൂരത; പിഞ്ചുകുഞ്ഞുങ്ങളെ പീഡിപ്പിച്ച ബെംഗളൂരു ഡേ കെയർ മുൻ ആയ പിടിയിൽ"
english_title: "One more person arrested in connection with the incident of cruelty towards children at a day-care center in Bengaluru"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370489/one-more-person-arrested-in-connection-with-the-incident-of-cruelty-towards-children-at-a-day-care-center-in-bengaluru"
published_at: "2026-07-04T20:33:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a49212a3d005_bangaluru.jpg"
keywords: ["Latest News", "Day-care Center", "Child Abuse", "Bengaluru"]
---

# കുരുന്നുകളോട് മാപ്പില്ലാത്ത ക്രൂരത; പിഞ്ചുകുഞ്ഞുങ്ങളെ പീഡിപ്പിച്ച ബെംഗളൂരു ഡേ കെയർ മുൻ ആയ പിടിയിൽ

> **Lead Summary:** **ബെംഗളൂരു: ** ബെംഗളൂരുവിലെ ഡേ കെയര്‍ സെന്ററിലെ കുട്ടികളോട് ക്രൂരത കാണിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മുന്‍ ആയ സുജാതയാണ് പിടിയിലായത്.

## Article Content

**ബെംഗളൂരു: ** ബെംഗളൂരുവിലെ ഡേ കെയര്‍ സെന്ററിലെ കുട്ടികളോട് ക്രൂരത കാണിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മുന്‍ ആയ സുജാതയാണ് പിടിയിലായത്.

കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയതും പ്രചരിപ്പിച്ചതും സുജാതയാണ്. സുജാതയും കുട്ടികളെ ഉപദ്രവിച്ചിരുന്നുവെന്ന് പൊലിസ് വ്യക്തമാക്കി. ജോലി നഷ്ടപ്പെട്ട വിരോധത്തിലാണ് സുജാത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്.

രണ്ടും മൂന്നും വയസുള്ള കുഞ്ഞുങ്ങളോടായിരുന്നു ആയമായിരുടെ ഈ ക്രൂരത. കരയുന്ന കുഞ്ഞുങ്ങളെ തൂക്കിയെടുത്ത് വാഷിങ് മെഷീനില്‍ ഇട്ട് അടയ്ക്കും. പേടിച്ചുകരയുന്ന കുഞ്ഞുങ്ങളുടെ വായിലേക്ക് പൈപ്പില്‍ നിന്ന് ശക്തമായി വെള്ളം ചീറ്റും. ബാത്ത് റൂമില്‍ പൂട്ടിയിടും. ക്ലോസറ്റിന്റെ മുകളിലിരുത്തും.

കുഞ്ഞുങ്ങളെ കഠിനമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് നടുക്കുന്ന സംഭവം പുറത്തറിഞ്ഞത്. ഉപദ്രവിച്ച അഞ്ച് ആയമാര്‍ക്കെതിരെ കേസെടുത്തു.

മഞ്ജുള, വിജയലക്ഷ്മി, സിന്ധു, ഭവാനി, ബിന്ദു എന്നിവര്‍ക്കെതിരെയാണ് നടപടി. ചൈല്‍ഡ് ഹെല്‍പ് ലൈനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഐടി കമ്പനിയായ കാപ് ജെമിനിയുടെ ബെംഗളൂരു ക്യാംപസിലെ ഡേ കെയര്‍ സെന്ററിലാണ് ക്രൂരത.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370489/one-more-person-arrested-in-connection-with-the-incident-of-cruelty-towards-children-at-a-day-care-center-in-bengaluru)