---
title: "ഇത് സ്ഥിരം തൊഴിലാണോ ....? ട്രെയിൻ മാർഗ്ഗം കേരളത്തിലേക്ക് കഞ്ചാവ് കടത്ത്; 21-കാരി എക്സൈസിന്റെ പിടിയിൽ "
english_title: "Assam native arrested by Excise with 4 kg of cannabis"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370487/assam-native-arrested-by-excise-with-4-kg-of-cannabis"
published_at: "2026-07-04T20:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a491f5205bed_Palakkad.jpg"
keywords: ["Latest News", "Cannabis Case", "Palakkad"]
---

# ഇത് സ്ഥിരം തൊഴിലാണോ ....? ട്രെയിൻ മാർഗ്ഗം കേരളത്തിലേക്ക് കഞ്ചാവ് കടത്ത്; 21-കാരി എക്സൈസിന്റെ പിടിയിൽ 

> **Lead Summary:** **പാലക്കാട്: **നാല് കിലോ കഞ്ചാവുമായി അസം സ്വദേശിനി റുപ്‌സാന ബീഗം എക്സൈസിന്റെ പിടിയിലായി. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്.

## Article Content

**പാലക്കാട്: **നാല് കിലോ കഞ്ചാവുമായി അസം സ്വദേശിനി റുപ്‌സാന ബീഗം എക്സൈസിന്റെ പിടിയിലായി. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്.

കേരള എക്സ്പ്രസ് ട്രെയിനിലാണ് ഇവർ കഞ്ചാവ് കടത്തിക്കൊണ്ടുവന്നത്. ആലുവയിലുള്ള ഒരു ഏജന്റിന് കൈമാറാനാണ് കഞ്ചാവ് എത്തിച്ചതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്.

പ്രതിയായ റുപ്‌സാന ബീഗത്തെ ഇതിന് മുൻപും കഞ്ചാവ് കടത്തിയ കേസിൽ പിടികൂടിയിട്ടുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370487/assam-native-arrested-by-excise-with-4-kg-of-cannabis)