---
title: "യൗവനം നിലനിർത്താൻ മനുഷ്യ മറുപിള്ളയോ? വിമാനത്താവളത്തിൽ കസ്റ്റംസിന് കിട്ടിയത് 100 കിലോ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്"
english_title: "International mafia smuggling placenta for anti-aging purposes busted"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370486/international-mafia-smuggling-placenta-for-anti-aging-purposes-busted"
published_at: "2026-07-04T20:10:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a491c336b9cf_marupilla.jpg"
keywords: ["Latest News", "Smuggling Placenta", "Anti-aging", "International Mafia"]
---

# യൗവനം നിലനിർത്താൻ മനുഷ്യ മറുപിള്ളയോ? വിമാനത്താവളത്തിൽ കസ്റ്റംസിന് കിട്ടിയത് 100 കിലോ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

> **Lead Summary:** **ഇസ്‌ലാമാബാദ്: **പ്രസവത്തിന് ശേഷം ആശുപത്രികളില്‍ നിന്ന് നീക്കം ചെയ്യുന്ന മറുപിള്ള വാങ്ങി ഉണക്കി വിദേശത്തേക്ക് കടത്തുന്ന അന്താരാഷ്ട്ര മാഫിയാ സംഘത്തെ പിടികൂടിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.

## Article Content

**ഇസ്‌ലാമാബാദ്: **പ്രസവത്തിന് ശേഷം ആശുപത്രികളില്‍ നിന്ന് നീക്കം ചെയ്യുന്ന മറുപിള്ള വാങ്ങി ഉണക്കി വിദേശത്തേക്ക് കടത്തുന്ന അന്താരാഷ്ട്ര മാഫിയാ സംഘത്തെ പിടികൂടിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്.

പ്രായം കുറയ്ക്കാനും യൗവനം നിലനിര്‍ത്താനുമുള്ള 'ആന്റി-ഏജിംഗ്' കുത്തിവെപ്പു മരുന്നുകള്‍ നിര്‍മ്മിക്കാനാണ് ഇവ കടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ചയാണ് ഇസ്ലാമാബാദിലെ ഒരു താല്‍ക്കാലിക സംസ്‌കരണ കേന്ദ്രത്തില്‍ റെയ്ഡ് നടന്നത്. 500 കിലോഗ്രാം മറുപിള്ളയാണ് ഇവിടെനിന്ന് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ഒരു വീട് പൂര്‍ണ്ണമായും മറുപിള്ള സൂക്ഷിക്കാനും ഉണക്കാനുമുള്ള ഫാക്ടറിയാക്കി മാറ്റിയ നിലയിലായിരുന്നു. ഇതിന് പിന്നാലെ ഇസ്ലാമാബാദ് വിമാനത്താവളത്തില്‍ നിന്ന് വിയറ്റ്‌നാമിലേക്ക് കടത്താന്‍ ശ്രമിച്ച 100 കിലോഗ്രാം മറുപിള്ളയും പിടിച്ചെടുത്തു.

ഇസ്ലാമാബാദ്, റാവല്‍പിണ്ടി നഗരങ്ങളിലെ ആശുപത്രികളില്‍ നിന്നാണ് പ്രതികള്‍ മറുപിള്ള ശേഖരിച്ചിരുന്നത്. ഒരു മറുപിള്ളയ്ക്ക് 800 പാകിസ്ഥാന്‍ രൂപയാണ് ഇവര്‍ ആശുപത്രി അധികൃതര്‍ക്ക് നല്‍കിയിരുന്നത്. വിദേശത്ത് ഇവ പ്രോസസ്സ് ചെയ്ത് നിര്‍മ്മിക്കുന്ന ആന്റി-ഏജിംഗ് ഇന്‍ജക്ഷന്‍ 7,00,000 പാകിസ്ഥാന്‍ രൂപയ്ക്കാണ് വില്പന നടത്തിയിരുന്നതെന്ന് പൊലീസ് വെളിപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370486/international-mafia-smuggling-placenta-for-anti-aging-purposes-busted)