---
title: " ഹോൺ കേട്ടില്ല, ഹെഡ്‌ഫോണിന്റെ അശ്രദ്ധയിൽ അപകടം; ട്രെയിൻ തട്ടി  യുവാവിന്റെ ഇടതുകൈ അറ്റുപോയി,  കാലുകൾക്ക് ഗുരുതര പരിക്ക് "
english_title: "Young man's left arm severed and legs seriously injured after being hit by a train."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370434/young-mans-left-arm-severed-and-legs-seriously-injured-after-being-hit-by-a-train"
published_at: "2026-07-04T15:31:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/6a48da29c1758_tain.jpg"
keywords: ["Young man'", "Injured", "Train", "Trianaccident", "Train horn", "Headphones"]
---

#  ഹോൺ കേട്ടില്ല, ഹെഡ്‌ഫോണിന്റെ അശ്രദ്ധയിൽ അപകടം; ട്രെയിൻ തട്ടി  യുവാവിന്റെ ഇടതുകൈ അറ്റുപോയി,  കാലുകൾക്ക് ഗുരുതര പരിക്ക് 

> **Lead Summary:** **കൊല്ലം: **കൊല്ലം ആര്യങ്കാവിൽ ഹെഡ്‌ഫോൺ വെച്ച് റെയിൽവേ ട്രാക്കിന് സമീപത്തുകൂടി നടക്കുകയായിരുന്ന യുവാവിന് ട്രെയിൻ തട്ടി ഗുരുതര പരിക്ക്. കോട്ടവാസൽ സ്വദേശി ജോൺ തോമസിനാണ് പരിക്കേറ്റത്.

## Article Content

**കൊല്ലം: **കൊല്ലം ആര്യങ്കാവിൽ ഹെഡ്‌ഫോൺ വെച്ച് റെയിൽവേ ട്രാക്കിന് സമീപത്തുകൂടി നടക്കുകയായിരുന്ന യുവാവിന് ട്രെയിൻ തട്ടി ഗുരുതര പരിക്ക്. കോട്ടവാസൽ സ്വദേശി ജോൺ തോമസിനാണ് പരിക്കേറ്റത്.

ഹെഡ്‌ഫോൺ ഉപയോഗിച്ചിരുന്നതിനാൽ ട്രെയിന്റെ ഹോൺ കേൾക്കാതെ ട്രാക്കിനോട് ചേർന്ന് നടന്ന യുവാവിനെ ട്രെയിൻ ഇടിക്കുകയായിരുന്നു. അപകടത്തിൽ യുവാവിന്റെ ഇടതുകൈ അറ്റുപോവുകയും കാലുകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു

ആര്യങ്കാവ് കോട്ടവാസലിൽ വെച്ച് വ്യാഴാഴ്ച വൈകിട്ട് ആയിരുന്നു അപകടം സംഭവിച്ചത്. ഹെഡ്ഫോൺ ഉപയോഗിച്ച് ഫോണിൽ ശ്രദ്ധിച്ച് ജോൺ തോമസ് റെയിൽവേ ട്രാക്കിനോട് ചേർന്ന് നടന്നു പോകുകയായിരുന്നു. യുവാവിനെ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽ പെട്ടതോടെ പലതവണ ഹോൺ മുഴക്കി.

എന്നാൽ ഹെഡ്ഫോൺ ഉപയോഗിച്ചതിനാൽ ട്രെയിനിന്റെ ശബ്ദം യുവാവ് കേട്ടിരുന്നില്ല. ട്രാക്കിന് സമീപത്ത് നിന്നും മാറാതിരുന്നതോടെ അപകടത്തിൽ പെട്ടു.  ജോൺ തോമസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370434/young-mans-left-arm-severed-and-legs-seriously-injured-after-being-hit-by-a-train)