---
title: "സ്നാപ് ചാറ്റിലൂടെ പരിചയപ്പെട്ടു, പതിനഞ്ചുകാരിയെ പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതി; യുവാവിനെതിരെ കേസ്"
english_title: "minor accuses 23 year old of sexual assault after snapchat meeting"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370426/minor-accuses-23-year-old-of-sexual-assault-after-snapchat-meeting"
published_at: "2026-07-04T14:59:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a48c6c76a664_rape.jpg"
keywords: ["Latest News", "Sexual Assault", "Police Case", "Complaint", "Pocso Case"]
---

# സ്നാപ് ചാറ്റിലൂടെ പരിചയപ്പെട്ടു, പതിനഞ്ചുകാരിയെ പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതി; യുവാവിനെതിരെ കേസ്

> **Lead Summary:** കാസർകോട്: സമൂഹമാധ്യമമായ സ്നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ 23കാരനെതിരെ കേസെടുത്തു. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനായ മുഹമ്മദ് അൻസാറിനെതിരെയാണ് കേസ്.

## Article Content

കാസർകോട്: സമൂഹമാധ്യമമായ സ്നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ 23കാരനെതിരെ കേസെടുത്തു. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനായ മുഹമ്മദ് അൻസാറിനെതിരെയാണ് കേസ്.

സ്നാപ്പ് ചാറ്റിലൂടെ പരിചയപ്പെട്ട ശേഷം പെൺകുട്ടിയെ പല സ്ഥലങ്ങളിലും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. സ്കൂളിൽ നടത്തിയ കൗൺസിലിങ്ങിലാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. പ്രതിക്കായി പൊലീസ് അന്വേഷണം നടത്തുകയാണ്.

അതേസമയം കാസർകോട് പള്ളിക്കരയിൽ ഭിന്നശേഷിക്കാരിയായ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ മൂന്ന് പേരെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.പനയാൽ സ്വദേശി നൗഫൽ, പെരുമ്പള സ്വദേശി ഷെരീഫ്, കോട്ടിക്കുളം സ്വദേശി സാലിഖ് എന്നിവരാണ് പിടിയിലായത്.

ഒരു വർഷത്തിനിടെ അഞ്ച് തവണയാണ് പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. ഓട്ടോ ഡ്രൈവറും സുഹൃത്തുക്കളും ഉൾപ്പെടെ അഞ്ച് പേർ ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി.

ആദ്യം ഓട്ടോ ഡ്രൈവറാണ് കുട്ടിയെ ലൈംഗികമായി അതിക്രമിച്ചത്. പിന്നീട് ഇയാളുടെ നാല് സുഹൃത്തുക്കളും പീഡിപ്പിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസിന് നേരത്തെ തന്നെ സൂചനകൾ ലഭിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370426/minor-accuses-23-year-old-of-sexual-assault-after-snapchat-meeting)