---
title: "കണ്ടാൽ മാന്യൻ ... കയ്യിലിരിപ്പോ....! 40 കുടുംബങ്ങളിലെ എഴുപതോളം സ്ത്രീകൾ ഇരകൾ; മോർഫ് ചെയ്ത ചിത്രങ്ങൾ വിറ്റ് പണം തട്ടിയ യുവാവ് അറസ്റ്റിൽ"
english_title: "Young man arrested in case involving the morphing and circulation of women's photos as obscene images"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370411/young-man-arrested-in-case-involving-the-morphing-and-circulation-of-womens-photos-as-obscene-images"
published_at: "2026-07-04T14:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a48c9c266ac4_thrissur.jpg"
keywords: ["Latest News", "Morphing Image", "Obscene Images", "Thrissur"]
---

# കണ്ടാൽ മാന്യൻ ... കയ്യിലിരിപ്പോ....! 40 കുടുംബങ്ങളിലെ എഴുപതോളം സ്ത്രീകൾ ഇരകൾ; മോർഫ് ചെയ്ത ചിത്രങ്ങൾ വിറ്റ് പണം തട്ടിയ യുവാവ് അറസ്റ്റിൽ

> **Lead Summary:** **തൃശൂർ : ** സ്ത്രീകളുടെയും പെൺകുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും അവ വിൽപന നടത്തി പണം തട്ടുകയും ചെയ്ത സംഭവത്തിൽ യുവാവിനെ കുന്നംകുളം പൊലീസ് പിടികൂടി. ചൊവ്വന്നൂർ കടവാരത്ത് വീട്ടിൽ അനന്തു ആണ് അറസ്റ്റിലായത്.

## Article Content

**തൃശൂർ : ** സ്ത്രീകളുടെയും പെൺകുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും അവ വിൽപന നടത്തി പണം തട്ടുകയും ചെയ്ത സംഭവത്തിൽ യുവാവിനെ കുന്നംകുളം പൊലീസ് പിടികൂടി. ചൊവ്വന്നൂർ കടവാരത്ത് വീട്ടിൽ അനന്തു ആണ് അറസ്റ്റിലായത്.

തന്റെ മോർഫ് ചെയ്ത ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

യുവതിയുടെ സുഹൃത്താണ് ചിത്രം ആദ്യം കണ്ടത്. സംശയം തോന്നിയ നാട്ടുകാർ യുവാവിനെ തടഞ്ഞുനിർത്തി ഫോൺ പരിശോധിച്ചതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. പ്രതിയുടെ ഫോൺ പരിശോധിച്ചതിൽനിന്ന് മാത്രം 40ഓളം കുടുംബങ്ങളിലെ എഴുപതോളം സ്ത്രീകളുടെ മോർഫ് ചെയ്ത ആയിരക്കണക്കിന് ചിത്രങ്ങൾ കണ്ടെടുത്തു.

പണം നൽകുന്നവർക്ക് ചിത്രങ്ങൾ കൈമാറുന്നതായിരുന്നു യുവാവിന്റെ രീതി. ഇത്രയധികം ആളുകളുടെ ചിത്രങ്ങൾ ഇയാളുടെ കൈവശം ഉള്ളതിനാൽ കേസിൽ കൂടുതൽ പരാതികൾ ഉയരാൻ സാധ്യതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370411/young-man-arrested-in-case-involving-the-morphing-and-circulation-of-womens-photos-as-obscene-images)