---
title: "മഹാരാഷ്ട്രയിൽ   അതിശക്തമായ  മഴ; രണ്ടിടത്ത് ഉരുൾപൊട്ടൽ, ഗതാഗതം തടസപ്പെട്ടു"
english_title: "Heavy rain in Maharashtra; landslides at two locations, traffic disrupted."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370403/heavy-rain-in-maharashtra-landslides-at-two-locations-traffic-disrupted"
published_at: "2026-07-04T14:00:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a48c5498eadb_RAIN.jpg"
keywords: ["Heavy rain", "Heavy rain in Maharashtra", "Landslides", "Traffic disrupted"]
---

# മഹാരാഷ്ട്രയിൽ   അതിശക്തമായ  മഴ; രണ്ടിടത്ത് ഉരുൾപൊട്ടൽ, ഗതാഗതം തടസപ്പെട്ടു

> **Lead Summary:** **പുനെ : ** പശ്ചിമ മഹാരാഷ്ട്രയിൽ തുടരുന്ന കനത്ത മഴയിൽ പുനെയിൽ ഉരുൾപൊട്ടൽ. വരാന്ധാ ഘട്ടിലും പ്രസിദ്ധമായ സിംഹഗഡ് കോട്ടയുടെ പ്രവേശന കവാടത്തിന് സമീപവുമാണ് ഉരുൾപൊട്ടലുണ്ടായത്.

## Article Content

**പുനെ : ** പശ്ചിമ മഹാരാഷ്ട്രയിൽ തുടരുന്ന കനത്ത മഴയിൽ പുനെയിൽ ഉരുൾപൊട്ടൽ. വരാന്ധാ ഘട്ടിലും പ്രസിദ്ധമായ സിംഹഗഡ് കോട്ടയുടെ പ്രവേശന കവാടത്തിന് സമീപവുമാണ് ഉരുൾപൊട്ടലുണ്ടായത്.

ഭോർ-മഹാദ് ദേശീയപാതയിൽ വൻതോതിൽ പാറകളും മരങ്ങളും ഇടിഞ്ഞുവീണതിനെത്തുടർന്ന് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. മുൻകരുതൽ നടപടിയായി സിംഹഗഡ് കോട്ടയിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം വനംവകുപ്പ് താൽക്കാലികമായി നിരോധിച്ചു.

ഭോർ താലൂക്കിലെ ഷിർഗാവ് മേഖലയിൽ ഭോർ-മഹാദ് റോഡിലാണ് (ദേശീയപാത 965DD) വരാന്ധാ ഘട്ടിലെ ഉരുൾപൊട്ടൽ ഉണ്ടായത്. വൻതോതിൽ പാറകളും ചെളിയും മരങ്ങളും അവശിഷ്ടങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീണതിനെ തുടർന്ന് ഗതാഗതം പൂർണമായി തടസപ്പെട്ടു. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. 

ശക്തമായ മഴ പുനെ നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും ജനജീവിതത്തെ സാരമായി ബാധിച്ചു. നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടുകയും ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീഴുകയും ചെയ്തു. 14 ഓളം സ്ഥലങ്ങളിൽ മരങ്ങൾ വീണതായി ഫയർഫോഴ്‌സ് അറിയിച്ചു. വെള്ളക്കെട്ടിനെ തുടർന്ന് പ്രധാന റോഡുകളിൽ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370403/heavy-rain-in-maharashtra-landslides-at-two-locations-traffic-disrupted)