---
title: "സിനിമകളുടെ വ്യാജപതിപ്പുകൾ പ്രചരിപ്പിക്കുന്നത് തടയണം; ടെലഗ്രാമിന് കേന്ദ്ര സർക്കാരിന്റെ അന്ത്യശാസനം"
english_title: "The circulation of pirated versions of movies on Telegram must be stopped."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370402/the-circulation-of-pirated-versions-of-movies-on-telegram-must-be-stopped"
published_at: "2026-07-04T13:58:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a48c4c6b27ac_JUHYTRF.jpg"
keywords: ["Latest News", "Telegram", "Circulation Of Pirated Versions Of Movies"]
---

# സിനിമകളുടെ വ്യാജപതിപ്പുകൾ പ്രചരിപ്പിക്കുന്നത് തടയണം; ടെലഗ്രാമിന് കേന്ദ്ര സർക്കാരിന്റെ അന്ത്യശാസനം

> **Lead Summary:** **ന്യൂഡൽഹി: [ **പകർപ്പവകാശമുള്ള സിനിമകളും മറ്റ് ഓഡിയോ-വിഷ്വൽ ഉള്ളടക്കങ്ങളും പ്ലാറ്റ്‌ഫോമിലൂടെ വ്യാപകമായി പ്രചരിക്കുന്നതിനെതിരെ ടെലഗ്രാമിന് കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം. 15 ദിവസത്തിനകം ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയണമെന്നാണ് നോട്ടീസിലെ പ്രധാന ആവശ്യം. സിനിമാ നിർമാതാക്കൾ, വിതരണക്കാർ, ഒടിടി പ്ലാറ്റ്‌ഫോമുകൾ എന്നിവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്.

## Article Content

**ന്യൂഡൽഹി: [ **പകർപ്പവകാശമുള്ള സിനിമകളും മറ്റ് ഓഡിയോ-വിഷ്വൽ ഉള്ളടക്കങ്ങളും പ്ലാറ്റ്‌ഫോമിലൂടെ വ്യാപകമായി പ്രചരിക്കുന്നതിനെതിരെ ടെലഗ്രാമിന് കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം. 15 ദിവസത്തിനകം ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയണമെന്നാണ് നോട്ടീസിലെ പ്രധാന ആവശ്യം. സിനിമാ നിർമാതാക്കൾ, വിതരണക്കാർ, ഒടിടി പ്ലാറ്റ്‌ഫോമുകൾ എന്നിവരുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു നടപടി സ്വീകരിച്ചിരിക്കുന്നത്.

നിയമവിരുദ്ധമായ ഉള്ളടക്കങ്ങൾ കണ്ടെത്തി നീക്കം ചെയ്യുന്നതിനും, ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ചാനലുകൾ, ഗ്രൂപ്പുകൾ, ബോട്ടുകൾ, അഡ്മിൻമാർ എന്നിവർക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനും സംവിധാനം ശക്തിപ്പെടുത്താൻ ടെലഗ്രാമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ നീറ്റ് (NEET-UG) പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ തടയുന്നതിന്റെ ഭാഗമായി ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക നിരോധനം ഏർപ്പെടുത്തിയിരുന്നു. സർക്കാർ നടപടിയെ ഡൽഹി ഹൈക്കോടതിയും ശരിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പകർപ്പവകാശ സംബന്ധമായ പുതിയ കർശന നിർദ്ദേശം വന്നിരിക്കുന്നത്.

ഇതുസംബന്ധിച്ച നടപടികൾ സ്വീകരിച്ച ശേഷം 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നും മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. നേരത്തെ പകർപ്പവകാശ ലംഘനം നടത്തിയ 3,000-ത്തിലധികം ടെലഗ്രാം ചാനലുകൾക്കെതിരെ സർക്കാർ നടപടിയെടുത്തിരുന്നു. ഐടി നിയമങ്ങൾ പാലിച്ച് മുന്നോട്ട് പോകാൻ ബാധ്യസ്ഥരായ സ്ഥാപനം എന്ന നിലയിൽ ടെലഗ്രാം കൂടുതൽ ജാഗ്രത പുലർത്തണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370402/the-circulation-of-pirated-versions-of-movies-on-telegram-must-be-stopped)