---
title: "പാലക്കാട് പിക്കപ് വാൻ ഇടിച്ച് സ്കൂട്ടർ യാത്രികനായ പ്രവാസി മരിച്ചു"
english_title: "Expatriate scooter rider dies after being hit by pickup van"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370401/expatriate-scooter-rider-dies-after-being-hit-by-pickup-van"
published_at: "2026-07-04T13:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a48c5b83ace2_sefsfd.jpg"
keywords: ["Latest news", "Pickup van", "Scooter", "Thootha"]
---

# പാലക്കാട് പിക്കപ് വാൻ ഇടിച്ച് സ്കൂട്ടർ യാത്രികനായ പ്രവാസി മരിച്ചു

> **Lead Summary:** പാലക്കാട്: **[** മുണ്ടൂർ – തൂത നാലുവരിപ്പാതയിലെ അടയ്ക്കാപുത്തൂർ സെന്ററിൽ പിക്കപ് വാൻ ഇടിച്ച് സ്കൂട്ടർ യാത്രികനായ പ്രവാസി മരിച്ചു. നെല്ലായ എഴുവന്തല ചെമ്മൻകുഴി റഹ്മത്തങ്ങാടി കണ്ണീർപള്ളിയാലിൽ മുഹമ്മദ്കുട്ടി ആണു മരിച്ചത്. ഇന്നലെ പുലർച്ചെ 5.45നായിരുന്നു അപകടം. ചെമ്മൻകുഴിയിലെ വീട്ടിൽ നിന്നു സ്കൂട്ടറിൽ ഡോക്ടറെ കാണാൻ പോകുകയായിരുന്നു.

## Article Content

പാലക്കാട്: **[** മുണ്ടൂർ – തൂത നാലുവരിപ്പാതയിലെ അടയ്ക്കാപുത്തൂർ സെന്ററിൽ പിക്കപ് വാൻ ഇടിച്ച് സ്കൂട്ടർ യാത്രികനായ പ്രവാസി മരിച്ചു. നെല്ലായ എഴുവന്തല ചെമ്മൻകുഴി റഹ്മത്തങ്ങാടി കണ്ണീർപള്ളിയാലിൽ മുഹമ്മദ്കുട്ടി ആണു മരിച്ചത്. ഇന്നലെ പുലർച്ചെ 5.45നായിരുന്നു അപകടം. ചെമ്മൻകുഴിയിലെ വീട്ടിൽ നിന്നു സ്കൂട്ടറിൽ ഡോക്ടറെ കാണാൻ പോകുകയായിരുന്നു.

പാൽ കയറ്റി പാലക്കാട് ഭാഗത്തേക്കു പോകുകയായിരുന്ന പിക്കപ് വാൻ പിന്നിൽനിന്ന് ഡിവൈഡറിനോടു ചേർത്ത് സ്കൂട്ടറിനു മേൽ ഇടിക്കുകയായിരുന്നു. പിക്കപ് വാനിനടിയിൽ പെട്ട മുഹമ്മദ്കുട്ടി തൽക്ഷണം മരിച്ചു. ചെർപ്പുളശ്ശേരി പൊലീസും കോങ്ങാട് നിന്നുള്ള അഗ്നിരക്ഷാസേനയും എത്തിയാണ് ലോറിക്കടിയിൽ നിന്നു മൃതദേഹവും സ്കൂട്ടറും പുറത്തെടുത്തത്.

പിന്നാലെ മണ്ണുമാന്തി എത്തി ലോറി റോഡിൽ നിന്നു മാറ്റി. റോഡിൽ തളം കെട്ടിനിന്ന രക്തം അഗ്നിരക്ഷാസേന വെള്ളം പമ്പ് ചെയ്തു നീക്കുകയായിരുന്നു. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകിട്ട് ചെമ്മൻകുഴി ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി.പാത്തുമ്മക്കുട്ടിയാണ് ഭാര്യ. മക്കൾ: ഫൈസൽ (അബുദാബി), ആരിഫ, ഹാരിസ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370401/expatriate-scooter-rider-dies-after-being-hit-by-pickup-van)