---
title: "കാസർകോട് കാറിൽ കഞ്ചാവ് കടത്താൻ ശ്രമം; 30 കിലോ കഞ്ചാവുമായി കഞ്ചാവുമായി രണ്ടുപേർ പിടിയിൽ"
english_title: "Two arrested with cannabis in Kasaragod."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370391/two-arrested-with-cannabis-in-kasaragod"
published_at: "2026-07-04T13:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a48ba0733234_iuyhtgf.jpg"
keywords: ["Latest News", "Kasargod", "Attempt To Smuggle Cannabis", "Arrest"]
---

# കാസർകോട് കാറിൽ കഞ്ചാവ് കടത്താൻ ശ്രമം; 30 കിലോ കഞ്ചാവുമായി കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

> **Lead Summary:** **കാസർകോട്: [ **ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ വാഹനപരിശോധനയിൽ 30 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിലായി. കാഞ്ഞങ്ങാട് സ്വദേശികളായ അഹമ്മദ് കബീർ ലാല (ലാലാ കബീർ), മുഹമ്മദ് മിർഷാൻ എന്നിവരെയാണ് ആരിക്കാടി ടോൾ പ്ലാസയ്ക്ക് സമീപത്തുനിന്ന് പിടികൂടിയത്. കാറിൽ കഞ്ചാവ് കടത്തുകയാണെന്ന രഹസ്യവിവരത്തെത്തുടർന്ന് ഇന്ന് രാവിലെ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.

## Article Content

**കാസർകോട്: [ **ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ വാഹനപരിശോധനയിൽ 30 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിലായി. കാഞ്ഞങ്ങാട് സ്വദേശികളായ അഹമ്മദ് കബീർ ലാല (ലാലാ കബീർ), മുഹമ്മദ് മിർഷാൻ എന്നിവരെയാണ് ആരിക്കാടി ടോൾ പ്ലാസയ്ക്ക് സമീപത്തുനിന്ന് പിടികൂടിയത്. കാറിൽ കഞ്ചാവ് കടത്തുകയാണെന്ന രഹസ്യവിവരത്തെത്തുടർന്ന് ഇന്ന് രാവിലെ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.

പിടിയിലായ ലാലാ കബീർ കേരളത്തിലും കർണാടകയിലുമായി കൊള്ള, തട്ടിക്കൊണ്ടുപോകൽ, ക്വട്ടേഷൻ തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. മൈസൂരു ജയിലിൽ തടവിലായിരുന്ന ഇയാൾ അടുത്തിടെയാണ് പുറത്തിറങ്ങിയത്.

കുമ്പള പോലീസ് ഇൻസ്‌പെക്ടർ ബൈജു കെ. ജോസ്, എസ്‌.ഐ. കെ.പി. ഗണേശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370391/two-arrested-with-cannabis-in-kasaragod)