---
title: "അയോധ്യ രാമക്ഷേത്രത്തിന് പിന്നാലെ ബദ്രീനാഥ് ക്ഷേത്രത്തിൽ സംഭാവന പിരിവിൽ ക്രമക്കേട്; അന്വേഷണത്തിന് ഉത്തരവിട്ട് ക്ഷേത്രസമിതി"
english_title: "Donation-related controversy at Badrinath Temple too."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370386/donation-related-controversy-at-badrinath-temple-too"
published_at: "2026-07-04T12:59:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a48b6ccce1e3_BADRINATH_TEMPLE.jpg"
keywords: ["Latest News", "Deradoon", "Badrinath Temple", "Donation-Related Controversy"]
---

# അയോധ്യ രാമക്ഷേത്രത്തിന് പിന്നാലെ ബദ്രീനാഥ് ക്ഷേത്രത്തിൽ സംഭാവന പിരിവിൽ ക്രമക്കേട്; അന്വേഷണത്തിന് ഉത്തരവിട്ട് ക്ഷേത്രസമിതി

> **Lead Summary:** **ഡെറാഡൂൺ: [**അയോധ്യ രാമക്ഷേത്രത്തിന് പിന്നാലെ ഉത്തരാഖണ്ഡിലെ ബദ്രീനാഥ് ക്ഷേത്രത്തിലും സാമ്പത്തിക ക്രമക്കേട് ആരോപണം. ക്ഷേത്രത്തിൽ സംഭാവനയായി ലഭിച്ച തുകയിൽ തിരിമറി നടത്തിയെന്ന ആരോപണത്തെത്തുടർന്ന് ബദ്രിനാഥ്-കേദാർനാഥ് ക്ഷേത്രസമിതി (ബികെടിസി) ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു. ഭൈരവ് സേന എന്ന സംഘടനയാണ് ക്ഷേത്രത്തിലെ സംഭാവനകളിൽ വൻ തിരിമറി നടന്നതായി ആരോപണമുന്നയിച്ചത്.

## Article Content

**ഡെറാഡൂൺ: [**അയോധ്യ രാമക്ഷേത്രത്തിന് പിന്നാലെ ഉത്തരാഖണ്ഡിലെ ബദ്രീനാഥ് ക്ഷേത്രത്തിലും സാമ്പത്തിക ക്രമക്കേട് ആരോപണം. ക്ഷേത്രത്തിൽ സംഭാവനയായി ലഭിച്ച തുകയിൽ തിരിമറി നടത്തിയെന്ന ആരോപണത്തെത്തുടർന്ന് ബദ്രിനാഥ്-കേദാർനാഥ് ക്ഷേത്രസമിതി (ബികെടിസി) ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു. ഭൈരവ് സേന എന്ന സംഘടനയാണ് ക്ഷേത്രത്തിലെ സംഭാവനകളിൽ വൻ തിരിമറി നടന്നതായി ആരോപണമുന്നയിച്ചത്.

സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിഷയം സജീവ ചർച്ചയായത്. ഇതേതുടർന്ന് അടിയന്തരമായി വിഷയത്തിൽ ഇടപെട്ട ക്ഷേത്രസമിതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ആരോപണവിധേയരായ ജീവനക്കാരിൽ നിന്ന് സംഘം നേരിട്ട് മൊഴിയെടുക്കും.

അതേസമയം, ആരോപണങ്ങളിൽ വ്യക്തത വരുത്തി ബികെടിസി അധ്യക്ഷൻ ഹേമന്ത് ദ്വിവേദി രംഗത്തെത്തി. ആരോപണവിധേയനായ ജീവനക്കാരൻ തന്റെ പേഴ്സണൽ അസിസ്റ്റന്റല്ലെന്നും, ക്ഷേത്രത്തിലെ സർക്കാർ ജീവനക്കാരനാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുൻ അധ്യക്ഷന്മാരുടെ പേഴ്സണൽ അസിസ്റ്റന്റായി ഇയാൾ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അന്വേഷണത്തിൽ ഏതെങ്കിലും ജീവനക്കാർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370386/donation-related-controversy-at-badrinath-temple-too)