---
title: "ഞങ്ങൾ പോകുന്നു...: ആരോഗ്യമന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്സണൽ സ്‌റ്റാഫ് അംഗങ്ങൾ രാജിവെച്ചു"
english_title: "Two personal staff members of Health Minister K. Muraleedharan have resigned."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370382/two-personal-staff-members-of-health-minister-k-muraleedharan-have-resigned-new"
published_at: "2026-07-04T12:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a19987158cca_k_muraleedaran.jpg"
keywords: ["Personal staff", "Health Minister", "K. Muraleedharan", "Resigned"]
---

# ഞങ്ങൾ പോകുന്നു...: ആരോഗ്യമന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്സണൽ സ്‌റ്റാഫ് അംഗങ്ങൾ രാജിവെച്ചു

> **Lead Summary:** **തിരുവനന്തപുരം: ** ആരോഗ്യമന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്സണൽ സ്‌റ്റാഫ് അംഗങ്ങൾ രാജിവെച്ചു. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീലാൽ, അസി. പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദരാജ് എന്നിവരാണ് രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം.

## Article Content

**തിരുവനന്തപുരം: ** ആരോഗ്യമന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്സണൽ സ്‌റ്റാഫ് അംഗങ്ങൾ രാജിവെച്ചു. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീലാൽ, അസി. പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദരാജ് എന്നിവരാണ് രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം.

ഇവര്‍ക്ക് പകരം ആളെ നിയോഗിക്കുകയും ചെയ്തു. രാജി സംബന്ധിച്ച കൂടുതൽ വ്യക്തതകൾ വരാനിരിക്കുന്നതേയുള്ളൂ.

അതേസമയം വയനാട് മെഡിക്കൽ കോളേജ് പദ്ധതിയുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. ഒരു വർഷത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ കോളേജിന്റെ അംഗീകാരം നഷ്ടപ്പെടുമെന്നതിനാൽ അത്തരമൊരു സാഹചര്യം ഉണ്ടാകാൻ സർക്കാർ അനുവദിക്കില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി.

കോളേജ് മാനന്തവാടിയിൽ കൊണ്ടുവരാനാണ് പ്രഥമ പരിഗണനയെന്നും, സ്ഥലം ലഭ്യമായില്ലെങ്കിൽ മാത്രമേ മറ്റ് മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. അതോടൊപ്പം, മടക്കിമലയിൽ സൗജന്യമായി ലഭിച്ച ഭൂമി ആശുപത്രി ആവശ്യങ്ങൾക്ക് തന്നെ ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ അനധികൃത നിയമനം നടന്നുവെന്ന ജി. സുധാകരൻ്റെ ആരോപണത്തോടും മന്ത്രി പ്രതികരിച്ചു. ജി. സുധാകരൻ ഉന്നയിച്ച പരാതികളുടെ അടിസ്ഥാനത്തിൽ, ഈ മാസം 18-ാം തീയതി താൻ നേരിട്ട് വണ്ടാനം മെഡിക്കൽ കോളേജ് സന്ദർശിക്കുമെന്ന് മന്ത്രി അറിയിച്ചു. അവിടെ നേരിട്ടുള്ള പരിശോധനകൾ പൂർത്തിയാക്കിയ ശേഷം വിഷയത്തിൽ കൃത്യമായ തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370382/two-personal-staff-members-of-health-minister-k-muraleedharan-have-resigned-new)