---
title: "കോഴിക്കോട് ബീച്ചിൽ പഴകിയ 'കൂന്തൾ നിറച്ചത്' നൽകിയെന്ന് പരാതി; ഒന്നാം നമ്പർ തട്ടുകട പൂട്ടിച്ച് കോർപറേഷൻ"
english_title: "Complaint filed alleging that a stale 'stuffed squid' dish was served at a street-side stall on Kozhikode Beach"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370375/complaint-filed-alleging-that-a-stale-stuffed-squid-dish-was-served-at-a-street-side-stall-on-kozhikode-beach"
published_at: "2026-07-04T12:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a48ae392ddf6_koothal.jpg"
keywords: ["Latest News", "Kozhikode Beach", "Koonthal Nirachath", "Food Street", "Kozhikode Corporation", "Food And Safety"]
---

# കോഴിക്കോട് ബീച്ചിൽ പഴകിയ 'കൂന്തൾ നിറച്ചത്' നൽകിയെന്ന് പരാതി; ഒന്നാം നമ്പർ തട്ടുകട പൂട്ടിച്ച് കോർപറേഷൻ

> **Lead Summary:** **കോഴിക്കോട് : ** കോഴിക്കോട് ബീച്ചിലെ തട്ടുകടയിൽ നിന്ന് പഴകിയ 'കൂന്തൾ നിറച്ചത്' നൽകിയെന്ന് പരാതി. ബീച്ചിലെ ഒന്നാം നമ്പർ കട പൂട്ടിച്ച് കോർപറേഷൻ ആരോഗ്യ വിഭാഗം .

## Article Content

**കോഴിക്കോട് : ** കോഴിക്കോട് ബീച്ചിലെ തട്ടുകടയിൽ നിന്ന് പഴകിയ 'കൂന്തൾ നിറച്ചത്' നൽകിയെന്ന് പരാതി. ബീച്ചിലെ ഒന്നാം നമ്പർ കട പൂട്ടിച്ച് കോർപറേഷൻ ആരോഗ്യ വിഭാഗം .

ഭക്ഷണത്തിൽ നിന്ന് ദുർഗന്ധം വരുന്നുണ്ടെന്ന് കടയിൽ എത്തിയ ആളുകൾ പറഞ്ഞതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് കട അടച്ചത്. കൂന്തൽ നിറച്ചത്തിന്റെ സാമ്പിൾ കൂടുതൽ പരിശോധനയ്ക്കായി എടുത്തിട്ടുണ്ടെന്നും മറ്റ് വിവരങ്ങൾ പരിശോധന ഫലം വന്നതിന് ശേഷമേ പറയാൻ സാധിക്കുകയുള്ളു എന്നും അധികൃതർ വ്യക്തമാക്കി.

എന്നാൽ കൂന്തലിനോ മറ്റ് ഭക്ഷണങ്ങളോ പഴകിയിട്ടില്ലെന്നും കൂന്തലിൽ നിറച്ച മസാലയിലെ ഉള്ളിയുടെ മണമാണ് പരാതിക്കാർ ഉന്നയിച്ചതെന്നും കടയുടെ പറഞ്ഞു. തങ്ങളിൽ നിന്ന് മോശമായ രീതിയിൽ ഒരു പ്രവർത്തിയും ഭക്ഷണം നൽകുന്നതിൽ കാണിച്ചിട്ടില്ലെന്നും പരിശോധനയുടെ ഭാഗമായാണ് കട അടച്ചതെന്നും ഉടമ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370375/complaint-filed-alleging-that-a-stale-stuffed-squid-dish-was-served-at-a-street-side-stall-on-kozhikode-beach)