---
title: " ഇതൊരു അച്ഛനാണോ? അമ്മയുടെ മരണ ശേഷം അനുഭവിച്ചത് നരകയാതന, അടൂരിൽ 16 വയസുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ അച്ഛൻ അറസ്റ്റിൽ"
english_title: "Father arrested in Adoor for sexually abusing his 16-year-old daughter."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370365/father-arrested-in-adoor-for-sexually-abusing-his-16-year-old-daughter-"
published_at: "2026-07-04T12:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a48aa628fd64_rape.jpg"
keywords: ["mother's death.", "Father sexually abused daughter in Adoor.", "Adoorapecase", "Sexually abusing", "Arrest", "School Counseling"]
---

#  ഇതൊരു അച്ഛനാണോ? അമ്മയുടെ മരണ ശേഷം അനുഭവിച്ചത് നരകയാതന, അടൂരിൽ 16 വയസുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ അച്ഛൻ അറസ്റ്റിൽ

> **Lead Summary:** **പത്തനംതിട്ട: **അടൂരിൽ 16 വയസുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ അച്ഛൻ അറസ്റ്റിൽ. വിദേശത്ത് വെച്ചായിരുന്നു ആദ്യ ഉപദ്രവം. 2020 ൽ പെൺകുട്ടിയുടെ അമ്മ വിദേശത്ത് അസുഖ ബാധിതയായി മരിച്ചു.

## Article Content

**പത്തനംതിട്ട: **അടൂരിൽ 16 വയസുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ അച്ഛൻ അറസ്റ്റിൽ. വിദേശത്ത് വെച്ചായിരുന്നു ആദ്യ ഉപദ്രവം. 2020 ൽ പെൺകുട്ടിയുടെ അമ്മ വിദേശത്ത് അസുഖ ബാധിതയായി മരിച്ചു.

അമ്മയുടെ മരണ ശേഷമായിരുന്നു ഉപദ്രവം. നാട്ടിലെത്തിയ ശേഷവും ഉപദ്രവം തുടർന്നു. സ്കൂളിലെ കൗൺസിലിങ്ങിലാണ് സംഭവം പുറത്തുവന്നത്. കൊട്ടാരക്കര പൊലീസ് രജിസ്‌റ്റർ ചെയ്ത കേസ് അടൂരിലേക്ക് കൈമാറുകയായിരുന്നു.

അതേസമയം പത്തനംതിട്ടയിൽ പതിമൂന്നുകാരിയായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത എട്ടുപേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇതിൽ ആറുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

സ്കൂളിലെ കൗൺസിലിംഗിലാണ് പെണ്‍ കുട്ടിയുടെ വെളിപ്പെടുത്തൽ. സംഭവത്തില്‍ കൂടൽ പൊലീസ് രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സ്കൂളിന് സമീപത്ത് വെച്ചും പിന്നീട് പ്രതികളിൽ ഒരാളുടെ വീട്ടിൽ വെച്ചുമായിരുന്നു പീഡനം. പെൺകുട്ടി പഠിക്കുന്ന അതേ സ്കൂളിൽ ഉള്ളവരാണ് പ്രതികൾ. പ്രതികളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ഉള്‍പ്പെടുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370365/father-arrested-in-adoor-for-sexually-abusing-his-16-year-old-daughter-)