---
title: "കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിക്ക് ദാരുണാന്ത്യം; മരിച്ചത് ഫാറൂഖ് സ്വദേശിനി "
english_title: "Young woman dies after being hit by a train in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370353/young-woman-dies-after-being-hit-by-a-train-in-kozhikode"
published_at: "2026-07-04T11:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a48a0f6d531c_SHIVANI.jpg"
keywords: ["Latest News", "Kozhikode Train Death", "Suicide"]
---

# കോഴിക്കോട് ട്രെയിന്‍ തട്ടി യുവതിക്ക് ദാരുണാന്ത്യം; മരിച്ചത് ഫാറൂഖ് സ്വദേശിനി 

> **Lead Summary:** **കോഴിക്കോട്: ** ട്രെയിന്‍ തട്ടി യുവതി മരിച്ചു. ഫാറൂഖ് കോളജ് കൊടക്കല്ലുപറമ്പ് സ്വദേശി ശിവാനി ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

## Article Content

**കോഴിക്കോട്: ** ട്രെയിന്‍ തട്ടി യുവതി മരിച്ചു. ഫാറൂഖ് കോളജ് കൊടക്കല്ലുപറമ്പ് സ്വദേശി ശിവാനി ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് യുവതിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചെറുവണ്ണൂര്‍ ബിസി റോഡ് കമാനപ്പാലത്തിന് സമീപമായിരുന്നു ട്രെയിന്‍ തട്ടിയ നിലയില്‍ യുവതിയെ കണ്ടത്. മൃതദേഹം ശിവാനിയുടേതാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. 

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഷിവാനിയും കുടുംബവും ഫറോക്ക് മണ്ണൂർ വളവിലാണ് താമസിച്ചുവരുന്നത്. പ്രാഥമിക വിവരങ്ങൾ പ്രകാരം ഇത് ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370353/young-woman-dies-after-being-hit-by-a-train-in-kozhikode)