---
title: "മധ്യപ്രദേശിൽ യുവതിക്ക് നേരെ അതിക്രൂരമായ ആക്രമണം; അർദ്ധനഗ്നയാക്കി ഗ്രാമത്തിലൂടെ നടത്തിച്ചു,11 പേർ‍ക്കെതിരെ കേസ് മൂന്ന് പേർ അറസ്റ്റിൽ"
english_title: "The young woman was stripped to a semi-naked state, made to wear a garland of slippers, and paraded through the village."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370334/the-young-woman-was-stripped-to-a-semi-naked-state-made-to-wear-a-garland-of-slippers-and-paraded-through-the-village"
published_at: "2026-07-04T10:27:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4893f48f277_6.jpg"
keywords: ["Latest News", "Madyapradesh", "Left Half-Naked", "Brutal Attack On A Young Woman"]
---

# മധ്യപ്രദേശിൽ യുവതിക്ക് നേരെ അതിക്രൂരമായ ആക്രമണം; അർദ്ധനഗ്നയാക്കി ഗ്രാമത്തിലൂടെ നടത്തിച്ചു,11 പേർ‍ക്കെതിരെ കേസ് മൂന്ന് പേർ അറസ്റ്റിൽ

> **Lead Summary:** **ഉജ്ജൈൻ: [ **മധ്യപ്രദേശിലെ ഉജ്ജൈനിൽ ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരു യുവാവിനൊപ്പം താമസിച്ച യുവതിക്ക് നേരെ നാട്ടുകാരുടെയും ബന്ധുക്കളുടെയും ക്രൂരമായ ആക്രമണം. യുവതിയെ അർദ്ധനഗ്നയാക്കി മുടി മുറിച്ച് ചെരുപ്പ് മാല അണിയിച്ച് ഗ്രാമത്തിലൂടെ നടത്തിക്കുകയും മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ 11 പേർക്കെതിരെ പോലീസ് കേസെടുത്തു.

## Article Content

**ഉജ്ജൈൻ: [ **മധ്യപ്രദേശിലെ ഉജ്ജൈനിൽ ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരു യുവാവിനൊപ്പം താമസിച്ച യുവതിക്ക് നേരെ നാട്ടുകാരുടെയും ബന്ധുക്കളുടെയും ക്രൂരമായ ആക്രമണം. യുവതിയെ അർദ്ധനഗ്നയാക്കി മുടി മുറിച്ച് ചെരുപ്പ് മാല അണിയിച്ച് ഗ്രാമത്തിലൂടെ നടത്തിക്കുകയും മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ 11 പേർക്കെതിരെ പോലീസ് കേസെടുത്തു.

ജൂൺ 30-ന് ഉജ്ജൈനിൽ നിന്ന് 60 കിലോമീറ്റർ അകലെയുള്ള അർനിയ വേഗ ഗ്രാമത്തിലാണ് സംഭവം നടന്നത്. യുവതിയുടെ ആദ്യ വിവാഹം 12 വർഷം മുൻപായിരുന്നു. എന്നാൽ മൂന്നാല് വർഷം മുൻപ് ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരു യുവാവിനൊപ്പം ഇവർ താമസം തുടങ്ങുകയായിരുന്നു. ഇതിനുശേഷം ഇവർ ഇയാൾക്കെതിരെ ബലാത്സംഗത്തിന് പരാതി നൽകുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.

ജയിൽ മോചിതനായി തിരിച്ചെത്തിയ യുവാവിനൊപ്പം യുവതി വീണ്ടും താമസിക്കാൻ തീരുമാനിച്ചതാണ് ബന്ധുക്കളെയും നാട്ടുകാരെയും ചൊടിപ്പിച്ചത്. ഇതേത്തുടർന്ന് യുവാവിന്റെ ബന്ധുക്കളും ഗ്രാമവാസികളും ചേർന്ന് യുവതിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.

മുടി മുറിച്ച്, അർദ്ധനഗ്നയാക്കി ചെരുപ്പ് മാല അണിയിച്ച് ഗ്രാമത്തിലൂടെ നടത്തിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് പേരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

11 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഉജ്ജൈൻ പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370334/the-young-woman-was-stripped-to-a-semi-naked-state-made-to-wear-a-garland-of-slippers-and-paraded-through-the-village)