---
title: "സ്കൂൾ കൗൺസിലിംഗിൽ പുറത്തുവന്നത്  ഞെട്ടിക്കുന്ന ക്രൂരത....!  പത്തനംതിട്ടയിൽ 13 കാരിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന് പരാതി, ആറുപേരെ തിരിച്ചറിഞ്ഞു    "
english_title: "Complaint filed alleging a 13-year-old girl was sexually abused by classmates in Pathanamthitta."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370326/complaint-filed-alleging-a-13-year-old-girl-was-sexually-abused-by-classmates-in-pathanamthitta"
published_at: "2026-07-04T09:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a488b25b16f7_stop.jpg"
keywords: ["Abuse of a 13-year-old girl in Pathanamthitta", "Pathanamthitta news", "abuse case", "Koodal Police", "minors", "school student", "crime."]
---

# സ്കൂൾ കൗൺസിലിംഗിൽ പുറത്തുവന്നത്  ഞെട്ടിക്കുന്ന ക്രൂരത....!  പത്തനംതിട്ടയിൽ 13 കാരിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന് പരാതി, ആറുപേരെ തിരിച്ചറിഞ്ഞു    

> **Lead Summary:** **പത്തനംതിട്ട: ** കൊടും ക്രൂരത .... പത്തനംതിട്ടയിൽ പതിമൂന്നുകാരിയായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത എട്ടുപേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇതിൽ ആറുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

## Article Content

**പത്തനംതിട്ട: ** കൊടും ക്രൂരത .... പത്തനംതിട്ടയിൽ പതിമൂന്നുകാരിയായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത എട്ടുപേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഇതിൽ ആറുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

സ്കൂളിലെ കൗൺസിലിംഗിലാണ് പെണ്‍ കുട്ടിയുടെ വെളിപ്പെടുത്തൽ. സംഭവത്തില്‍ കൂടൽ പൊലീസ് രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തു. സ്കൂളിന് സമീപത്ത് വെച്ചും പിന്നീട് പ്രതികളിൽ ഒരാളുടെ വീട്ടിൽ വെച്ചുമായിരുന്നു പീഡനം. പെൺകുട്ടി പഠിക്കുന്ന അതേ സ്കൂളിൽ ഉള്ളവരാണ് പ്രതികൾ. പ്രതികളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും ഉള്‍പ്പെടുന്നു.

**
**

**

**

**

**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370326/complaint-filed-alleging-a-13-year-old-girl-was-sexually-abused-by-classmates-in-pathanamthitta)