---
title: "പാക്കിസ്ഥാനിൽ രണ്ട് വിദേശ വനിതകളെ കൂട്ടബലാത്സംഗം ചെയ്തു; ഉപപ്രധാനമന്ത്രിയുടെ ബന്ധു ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ"
english_title: "Pakistani minister's relative arrested for gang-raping two foreign women"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370324/pakistani-ministers-relative-arrested-for-gang-raping-two-foreign-women"
published_at: "2026-07-04T09:47:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695f3b538434d_rape.jpg"
keywords: ["Latest news", "foreign women", "Pakistani minister", "Gang-Raping"]
---

# പാക്കിസ്ഥാനിൽ രണ്ട് വിദേശ വനിതകളെ കൂട്ടബലാത്സംഗം ചെയ്തു; ഉപപ്രധാനമന്ത്രിയുടെ ബന്ധു ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

> **Lead Summary:** ഇസ്‍ലാമാബാദ്: **[**ലഹോറിൽ രണ്ട് വിദേശ വനിതകളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ പാക്കിസ്ഥാൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദറിന്റെ ബന്ധു അറസ്റ്റിൽ. മന്ത്രിയുടെ ബന്ധുവും കേസിലെ പ്രധാന പ്രതിയുമായ മുഹമ്മദ് റാസ ദർ ഉൾപ്പെടെ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹസ്സൻ റാസ, സിക്കന്ദർ ഖാൻ, സാജിദ് അലി എന്നിവരാണ് പിടിയിലായ മറ്റുള്ളവർ.

## Article Content

ഇസ്‍ലാമാബാദ്: **[**ലഹോറിൽ രണ്ട് വിദേശ വനിതകളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്ന പരാതിയിൽ പാക്കിസ്ഥാൻ ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദറിന്റെ ബന്ധു അറസ്റ്റിൽ. മന്ത്രിയുടെ ബന്ധുവും കേസിലെ പ്രധാന പ്രതിയുമായ മുഹമ്മദ് റാസ ദർ ഉൾപ്പെടെ നാല് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഹസ്സൻ റാസ, സിക്കന്ദർ ഖാൻ, സാജിദ് അലി എന്നിവരാണ് പിടിയിലായ മറ്റുള്ളവർ.

നെതർലൻഡ്സ്, വെനസ്വേല എന്നിവിടങ്ങളിൽ നിന്നുള്ള വിദേശ വനിതകളെയാണ് ജൂൺ 29-ന് പ്രതികൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ഇരകളിലൊരാളുടെ പിതാവ് അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇവരെ രക്ഷപ്പെടുത്തിയത്. കേസിലെ അഞ്ചാം പ്രതി നിലവിൽ ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

ക്രിപ്റ്റോകറൻസി സംരംഭത്തിൽ പങ്കാളികളായിരുന്ന യുവതികൾ 2025 ഒക്ടോബറിൽ സിംഗപ്പൂരിൽ വെച്ചാണ് റാസ ദറിനെ പരിചയപ്പെടുന്നത്. തുടർന്ന് റാസയുടെ ക്ഷണപ്രകാരമാണ് ഇവർ പാക്കിസ്ഥാനിലെത്തിയത്. ഇവർക്ക് വരാനുള്ള വിസ ശരിയാക്കി നൽകിയതും റാസയായിരുന്നു. എന്നാൽ ലഹോറിലെത്തിയ ഇരുവരെയും പ്രതികൾ തട്ടിക്കൊണ്ടുപോയി ഒരു വീട്ടിൽ തടങ്കലിൽ പാർപ്പിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. തങ്ങളെ മോചിപ്പിക്കണമെങ്കിൽ പണം നൽകണമെന്ന് പ്രതികൾ ആവശ്യപ്പെട്ടതായും യുവതികളുടെ മൊഴിയിലുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370324/pakistani-ministers-relative-arrested-for-gang-raping-two-foreign-women)