---
title: "ജൂലൈ 9-ന് മഷ്ഹദിൽ ഖബറടക്കം; അലി ഖമനേയിയുടെ സംസ്കാര ചടങ്ങുകൾക്ക് തുടക്കമായി, വിങ്ങിപ്പൊട്ടി ഇറാനിയൻ നേതൃത്വം"
english_title: "Ali Khamenei's funeral ceremony"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370315/ali-khameneis-funeral-ceremony"
published_at: "2026-07-04T09:12:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4881866c712_2.jpg"
keywords: ["Latest News", "Tehran", "Ali Khamenei's Funeral Ceremony"]
---

# ജൂലൈ 9-ന് മഷ്ഹദിൽ ഖബറടക്കം; അലി ഖമനേയിയുടെ സംസ്കാര ചടങ്ങുകൾക്ക് തുടക്കമായി, വിങ്ങിപ്പൊട്ടി ഇറാനിയൻ നേതൃത്വം

> **Lead Summary:** **ടെഹ്രാൻ: [ **ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വിയോഗത്തെത്തുടർന്ന് ടെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ലയിൽ നടന്നത് വികാരനിർഭരമായ നിമിഷങ്ങൾ. ഖമനേയിയുടെ ഭൗതികദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ രാജ്യത്തെ ഉന്നത നേതാക്കൾ വിതുമ്പലടക്കാനാവാതെ തേങ്ങി. പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് ഉൾപ്പെടെയുള്ളവർ നേതാവിന് അന്തിമോപചാരം അർപ്പിക്കാനെത്തിയപ്പോഴാണ് വൈകാരിക രംഗങ്ങൾ അരങ്ങേറിയത്.

## Article Content

**ടെഹ്രാൻ: [ **ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ വിയോഗത്തെത്തുടർന്ന് ടെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ലയിൽ നടന്നത് വികാരനിർഭരമായ നിമിഷങ്ങൾ. ഖമനേയിയുടെ ഭൗതികദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ രാജ്യത്തെ ഉന്നത നേതാക്കൾ വിതുമ്പലടക്കാനാവാതെ തേങ്ങി. പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ് ഉൾപ്പെടെയുള്ളവർ നേതാവിന് അന്തിമോപചാരം അർപ്പിക്കാനെത്തിയപ്പോഴാണ് വൈകാരിക രംഗങ്ങൾ അരങ്ങേറിയത്.

ഇറാനിലും ഇറാഖിലുമായി അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന സംസ്കാര ചടങ്ങുകൾക്കാണ് ശനിയാഴ്ച തുടക്കമായത്. പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി തുടങ്ങിയ പ്രമുഖർ ഖമനേയിക്ക് വിട നൽകാനെത്തി. വരുംദിവസങ്ങളിൽ ഏകദേശം രണ്ട് കോടിയോളം ആളുകൾ ചടങ്ങുകളിൽ പങ്കുചേരുമെന്നാണ് കരുതുന്നത്.

തലസ്ഥാന നഗരിയിലൂടെയുള്ള വിലാപയാത്ര തിങ്കളാഴ്ച നടക്കും. തുടർന്ന് ഖോം, ബാഗ്ദാദ്, കർബല, നജഫ് എന്നിവിടങ്ങളിലെ ചടങ്ങുകൾക്ക് ശേഷം, ജൂലൈ ഒൻപതിന് അദ്ദേഹത്തിന്റെ ജന്മനാടായ മഷ്ഹദിലെ ഇമാം റെസ ആരാധനാലയത്തിലാണ് ഖബറടക്കം നടക്കുക.

ലോകനേതാക്കളും അന്തിമോപചാരം അർപ്പിക്കാൻ ഇറാനിലെത്തുന്നുണ്ട്. പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്, റഷ്യൻ പ്രതിനിധി ദിമിത്രി മെദ്‌വദേവ് തുടങ്ങിയവർ ഇതിനകം എത്തിച്ചേർന്നു. ഇന്ത്യയിൽ നിന്ന് ബിഹാർ ഗവർണർ ലഫ്. ജനറൽ സയ്യിദ് അറ്റാ ഹസ്നൈൻ, വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റ എന്നിവർക്ക് പുറമെ മെഹബൂബ മുഫ്തി, സൽമാൻ ഖുർഷിദ് തുടങ്ങിയ പ്രതിപക്ഷ നേതാക്കളും ഇറാനിലെത്തിയിട്ടുണ്ട്.

ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും നടത്തിയ സംയുക്ത ആക്രമണത്തിലായിരുന്നു ഖമനേയി കൊല്ലപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370315/ali-khameneis-funeral-ceremony)