---
title: "യജമാനന്മാർ കുടുങ്ങി...! ഒമ്പതാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ ജോലി ചെയ്യിച്ചു; രണ്ടു പേർ അറസ്റ്റിൽ"
english_title: "Ninth grader kidnapped and forced to work while held captive two arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370294/ninth-grader-kidnapped-and-forced-to-work-while-held-captive-two-arrested"
published_at: "2026-07-04T07:55:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a486f37721e0_arrest_two.jpg"
keywords: []
---

# യജമാനന്മാർ കുടുങ്ങി...! ഒമ്പതാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ ജോലി ചെയ്യിച്ചു; രണ്ടു പേർ അറസ്റ്റിൽ

> **Lead Summary:** മംഗളൂരു: ബ്രഹ്മാവർ സ്വദേശിയായ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു, ക്രിമിനൽ ഭീഷണി മുഴക്കി, നിർബന്ധിച്ച് ജോലി ചെയ്യിപ്പിച്ചു എന്നീ കുറ്റങ്ങൾ ചുമത്തി രണ്ടുപേരെ ബ്രഹ്മാവർ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

മംഗളൂരു: ബ്രഹ്മാവർ സ്വദേശിയായ ഒമ്പതാം ക്ലാസ് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു, ക്രിമിനൽ ഭീഷണി മുഴക്കി, നിർബന്ധിച്ച് ജോലി ചെയ്യിപ്പിച്ചു എന്നീ കുറ്റങ്ങൾ ചുമത്തി രണ്ടുപേരെ ബ്രഹ്മാവർ പൊലീസ് അറസ്റ്റ് ചെയ്തു.

ബ്രഹ്മാവർ താലൂക്കിലെ വാറമ്പള്ളി സാലിക്കേരിയിലെ കുമാര ചാവടി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന വിഖ്യാത് ആചാര്യ (19), ബ്രഹ്മാവർ താലൂക്കിലെ മട്പാടി വില്ലേജിൽ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന സുചിത് നായക് (20) എന്നിവരാണ് അറസ്റ്റിലായത്.

ബ്രഹ്മാവർ ഗവ. ബോർഡ് ഹൈസ്‌കൂൾ വിദ്യാർഥിയായ തന്റെ പ്രായപൂർത്തിയാകാത്ത മകൻ തിലകിനെ കഴിഞ്ഞ മാസം ഒന്നിന് രാവിലെ എട്ടരയോടെ ബ്രഹ്മാവർ ബസ് സ്റ്റാൻഡിൽനിന്ന് തട്ടിക്കൊണ്ടുപോയതായി ബ്രഹ്മാവർ മട്പാഡി ഗ്രാമവാസിയായ തരേഷാണ് (38) പരാതി നൽകിയത്. വീട്ടിലേക്ക് മടങ്ങാനുള്ള ആഗ്രഹം കുട്ടി പലതവണ പ്രകടിപ്പിച്ചിട്ടും സമ്മതിക്കാതെ തടങ്കലിൽ പാർപ്പിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370294/ninth-grader-kidnapped-and-forced-to-work-while-held-captive-two-arrested)