---
title: "അടിക്ക് തിരിച്ചടി, വിറപ്പിച്ച് കേപ് വെർദെ; നെഞ്ചിടിപ്പിനൊടുവിൽ അർജന്റീന പ്രീ-ക്വാർട്ടറിൽ"
english_title: "argentina vs cape verde 2026 world cup round of 32"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370288/argentina-vs-cape-verde-2026-world-cup-round-of-32"
published_at: "2026-07-04T06:38:00+05:30"
category: "Fifa World Cup 2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a485d7cb131b_ARGENTINA.jpg"
keywords: ["Latest News", "FIFA World Cup 2026", "Argentina", "Cape Verde"]
---

# അടിക്ക് തിരിച്ചടി, വിറപ്പിച്ച് കേപ് വെർദെ; നെഞ്ചിടിപ്പിനൊടുവിൽ അർജന്റീന പ്രീ-ക്വാർട്ടറിൽ

> **Lead Summary:** ലോകകപ്പ് നോക്കൗട്ട് ത്രില്ലറില്‍ കാബോ വെര്‍ദെയോട് വിയര്‍ത്ത് അര്‍ജന്‍റീനയ്ക്ക് ജയം. 111–ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റൊമേരോയാണ് അര്‍ജന്‍റീനയ്ക്കായി വിജയഗോള്‍ നേടിയത്. പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്‍റീന ഈജിപ്തിനെ നേരിടും.

## Article Content

ലോകകപ്പ് നോക്കൗട്ട് ത്രില്ലറില്‍ കാബോ വെര്‍ദെയോട് വിയര്‍ത്ത് അര്‍ജന്‍റീനയ്ക്ക് ജയം. 111–ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റൊമേരോയാണ് അര്‍ജന്‍റീനയ്ക്കായി വിജയഗോള്‍ നേടിയത്. പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്‍റീന ഈജിപ്തിനെ നേരിടും.

നിശ്ചിത സമയത്ത് ഇരു ടീമുകളും 1–1 എന്ന് സമനില പാലിച്ചതോടെ കളി അധികസമയത്തേക്ക് നീണ്ടു. തുടക്കക്കാരുടെ പരിഭവമേതുമില്ലാതെ കാബോ വെര്‍ദെ പൊരുതിക്കളിച്ചതോടെ ലോകകപ്പ് നോക്കൗട്ടില്‍ അര്‍ജന്‍റീന വിറച്ചു.

ഈ ലോകകപ്പില്‍ ആദ്യമായി വൊസീഞ്ഞയുടെ കൈകള്‍ ചോര്‍ന്നു. അതും സാക്ഷാല്‍ ലയണല്‍ മെസിക്ക് മുന്നില്‍. 28–ാം മിനിറ്റില്‍ ലോങ് ബോള്‍ നിയന്ത്രിച്ച് നിര്‍ത്തി മെസിയെടുത്ത ഷോട്ട് വൊസീഞ്ഞയെ മറികടന്ന് വലയിലെത്തുകയായിരുന്നു. ഈ ലോകകപ്പില്‍ മെസിയുടെ ഏഴാം ഗോളാണിത്. ലോകകപ്പിലെ ഇരുപതാം ഗോളും.

58–ാം മിനിറ്റില്‍ കാബോ വെല്‍ദെ നടത്തിയ കൗണ്ടര്‍ അറ്റാക്ക് ഫലം കണ്ടു. ബോക്സിലേക്ക് വന്ന ക്രോസ് ഡെറോയ് ഡുവാര്‍ട്ടെ, എമിലിയാനോ മാര്‍ട്ടിനസിനെ കാഴ്ചക്കാരനാക്കി വലയിലെത്തിച്ചു. മികച്ച പ്രതിരോധമാണ് കാബോ വെര്‍ദെ പുറത്തെടുത്തത്. ലോക ചാംപ്യന്‍മാര്‍ക്കെതിരെ ഗോള്‍വ്യത്യാസം ഉയരാതെ കാക്കാന്‍ വൊസീഞ്ഞയെന്ന 39കാരന് കഴിഞ്ഞു. ഗോളെന്ന് അര്‍ജന്‍റീന ഉറപ്പിച്ച മൂന്നിലേറെ അവസരങ്ങളാണ് വൊസീഞ്ഞയെന്ന വന്‍മതില്‍ തടുത്തിട്ടത്.

92–ാം മിനിറ്റില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനസ് അര്‍ജന്‍റീനയ്ക്കായി ഗോള്‍ നേടി. കളി കഴിഞ്ഞുവെന്ന് എല്ലാവരും കരുതിയിരുന്ന നിമിഷത്തില്‍ സിഡ്നി ലോപസ് കബ്രാളിലൂടെ കാബോ വെര്‍ദെ ഗോള്‍ മടക്കി. കാബോ വെര്‍ദെ ആരാധകര്‍ ആര്‍ത്തു വിളിച്ചു. അര്‍ജന്‍റീന ആരാധകരുടെ മുഖം വാടി. ലയണല്‍ സ്കലോണിയെ പരിഭ്രമത്തോടെ കാണപ്പെട്ടു. 111–ാം മിനിറ്റില്‍ പക്ഷേ റൊമേരോ പന്ത് വലയിലാക്കിയതോടെ ആവേശപ്പോരിന് അന്ത്യം

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370288/argentina-vs-cape-verde-2026-world-cup-round-of-32)