---
title: "'മൊഴി നൽകിയതിന് ശേഷം ചിലർ ഫോണിൽ വിളിക്കുന്നു, ഭീഷണിപ്പെടുത്തുന്നു'; ഫർസീൻ മജീദിന് എതിരായ വധഭീഷണിയിൽ കേസ്"
english_title: "Case registered over death threat against Farseen Majeed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370285/case-registered-over-death-threat-against-farseen-majeed"
published_at: "2026-07-04T05:57:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4853eacd24e_Farseen_Majeed.jpg"
keywords: ["Latest news", "Farseen Majeed", "Death Threat", "Police Case"]
---

# 'മൊഴി നൽകിയതിന് ശേഷം ചിലർ ഫോണിൽ വിളിക്കുന്നു, ഭീഷണിപ്പെടുത്തുന്നു'; ഫർസീൻ മജീദിന് എതിരായ വധഭീഷണിയിൽ കേസ്

> **Lead Summary:** കണ്ണൂർ: യൂത്ത് കോൺഗ്രസ്‌ നേതാവ് ഫർസീൻ മജീദിന് എതിരായ വധഭീഷണിയിൽ പൊലീസ് കേസെടുത്തു. മട്ടന്നൂർ പോലീസാണ് കേസ് എടുത്തത്. ഫോണിൽ വിളിച്ച് ചിലർ വധഭീഷണി മുഴുക്കിയെന്നു കാട്ടി ഫർസീൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. വിമാനത്തിൽ പിണറായിക്കെതിരെ പ്രതിഷേധിച്ച സംഭവവുമായി ബന്ധപ്പെട്ട് മൊഴി നൽകിയതിന് പിന്നാലെ ചിലർ വധഭീഷണി മുഴക്കിയെന്നായിരുന്നു പരാതി.

## Article Content

കണ്ണൂർ: യൂത്ത് കോൺഗ്രസ്‌ നേതാവ് ഫർസീൻ മജീദിന് എതിരായ വധഭീഷണിയിൽ പൊലീസ് കേസെടുത്തു. മട്ടന്നൂർ പോലീസാണ് കേസ് എടുത്തത്. ഫോണിൽ വിളിച്ച് ചിലർ വധഭീഷണി മുഴുക്കിയെന്നു കാട്ടി ഫർസീൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. വിമാനത്തിൽ പിണറായിക്കെതിരെ പ്രതിഷേധിച്ച സംഭവവുമായി ബന്ധപ്പെട്ട് മൊഴി നൽകിയതിന് പിന്നാലെ ചിലർ വധഭീഷണി മുഴക്കിയെന്നായിരുന്നു പരാതി.

അതേസമയം, മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിലെ പൊലീസ് റിപ്പോർട്ട്‌ കോടതി അംഗീകരിച്ചിരുന്നു. പ്രതികൾക്കെതിരെ ചുമത്തിയ വ്യോമയാന വകുപ്പുകൾ ഒഴിവാക്കിയുള്ള റിപ്പോർട്ടാണ് തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി അംഗീകരിച്ചത്. യുഡിഎഫ് സർക്കാർ വന്ന ശേഷമാണ് ഈ വകുപ്പ് ഒഴിവാക്കിയത്.

2022 ജൂൺ 13നായിരുന്നു സംഭവം. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തിറങ്ങിയ ഇൻഡിഗോ 6 ഇ- 7407 ഉളളിൽ വെച്ച് മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നാണ് കേസ്. ഫർസീൻ മജീദ്, ആർ കെ നവീൻകുമാർ, സുനിത് നാരായണൻ എന്നീ യൂത്ത് കോൺഗ്രസുകാർക്കെതിരെയാണ് കേസെടുത്തത്.

ഗൂഡാലോചനയിൽ അന്നത്തെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡൻ്റായിരുന്ന കെ എസ് ശബരിനാഥനെയും പ്രതിചേർത്തു. യൂത്ത് കോണ്‍ഗ്രസുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ വിമാനത്തിലെ പ്രതിഷേധം ആഹ്വാനം ചെയ്തുവെന്നായിരുന്നു കുറ്റം.

മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രവർത്തർ പാഞ്ഞടുത്തെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. വധശ്രമത്തിന് പുറമേ വ്യോമയാന നിയമത്തിലെ വകുപ്പും ചുമത്തി. വിമാനത്തിൽ വെച്ച് യാത്രക്കാരനെ അപകടപ്പെടുത്താൻ ശ്രമിച്ചതും വിമാനത്തില്‍ കേടുപാടുണ്ടാക്കിയതുമായ വകുപ്പുകളാണ് ചുമത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370285/case-registered-over-death-threat-against-farseen-majeed)