---
title: "സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഇന്ന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു"
english_title: "Shigella infection has been confirmed in six more people in the state today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370270/shigella-infection-has-been-confirmed-in-six-more-people-in-the-state-today"
published_at: "2026-07-03T21:54:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d26f98b9de_SHIGALLA.jpg"
keywords: ["Latest News", "Shigella", "Kozhikode", "Kannur", "Wayanad", "Thiruvananthapuram", "Thrissur", "Malappuram"]
---

# സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഇന്ന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു

> **Lead Summary:** **തിരുവനന്തപുരം : **സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഇന്ന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒരാള്‍ക്ക് വീതമാണ് രോഗ ബാധ സ്ഥിരീകരിച്ചത്.

## Article Content

**തിരുവനന്തപുരം : **സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി ഇന്ന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒരാള്‍ക്ക് വീതമാണ് രോഗ ബാധ സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ജൂണ്‍ മാസം മുതല്‍ 224 പേര്‍ക്ക് രോഗബാധയും 6 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ 300 പേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.

കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂണ്‍ മാസം മുതല്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കോഴിക്കോട് (77), വയനാട് (27), തൃശൂര്‍ (15) ആലപ്പുഴ (5) എന്നീ നാല് ജില്ലകളിലാണ് ഔട്‌ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.

മലപ്പുറം (37), തിരുവനന്തപുരം (20), കണ്ണൂര്‍ (14), കൊല്ലം (15), ഇടുക്കി (3), എറണാകുളം (4), പാലക്കാട് (6) പത്തനംതിട്ട (1) എന്നിവിടിങ്ങളിലും ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370270/shigella-infection-has-been-confirmed-in-six-more-people-in-the-state-today)