---
title: "അവധിയുണ്ട് മക്കളെ....! തൃശ്ശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ"
english_title: "Holiday for all educational institutions in Thrissur district on Saturday, July 4"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370268/holiday-for-all-educational-institutions-in-thrissur-district-on-saturday-july-4"
published_at: "2026-07-03T21:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6912fad4285cb_avadhi.jpg"
keywords: ["Latest News", "Heavy Rain", "School Holiday", "Thrissur"]
---

# അവധിയുണ്ട് മക്കളെ....! തൃശ്ശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് കളക്ടർ

> **Lead Summary:** **തൃശ്ശൂർ: **തൃശൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും -സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ- 2026 ജൂലൈ 04 ശനിയാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്‌ടർ ശിഖ സുരേന്ദ്രൻ.

## Article Content

**തൃശ്ശൂർ: **തൃശൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും -സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെ- 2026 ജൂലൈ 04 ശനിയാഴ്ച അവധി പ്രഖ്യാപിച്ച് ജില്ലാ കളക്‌ടർ ശിഖ സുരേന്ദ്രൻ.

താലൂക്കുകളിൽ നിന്നും ലഭ്യമായ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലും ജില്ലയിലെ ജലാശയങ്ങളിലും ഡാമുകളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലും തുടരുന്ന മഴയുടെ സാഹചര്യവും മുൻനിർത്തി വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും ഇന്റർവ്യൂവിനും ഈ അവധി ബാധകമായിരിക്കില്ല. എല്ലാവരും ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. ദുരന്തനിവാരണ വകുപ്പും ജില്ലാ ഭരണകൂടവും നൽകുന്ന ഔദ്യോഗിക മുന്നറിയിപ്പുകളും നിർദേശങ്ങളും കർശനമായി പാലിക്കാനും കളക്ടര്‍ നിര്‍ദേശം നൽകി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370268/holiday-for-all-educational-institutions-in-thrissur-district-on-saturday-july-4)