സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കാൻ ശ്രമം, ഡ്യൂട്ടിയിലുള്ള വനിതാ ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം; പിന്നാലെ കൊല്ലുമെന്ന് ഭീഷണി; യുവമോർച്ച നേതാവിനെതിരെ പരാതി

2026-07-03T20:54:00 | By Athira V
#Latest News #Yuva Morcha Leader #Sexually Assult Case #Threatening

ഭോപ്പാൽ:( www.truevisionnews.com ) മധ്യപ്രദേശിലെ സർക്കാർ മെഡിക്കൽ കോളേജിൽ രാത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ യുവമോർച്ച സംസ്ഥാന നിർവാഹക സമിതി അംഗം അപമാനിക്കുകയും വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി.

24 മണിക്കൂറിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ സംസ്ഥാനവ്യാപകമായി പണിമുടക്കുമെന്ന് ജൂനിയർ ഡോക്ടേഴ്‌സ് അസോസിയേഷൻ മുന്നറിയിപ്പ് നൽകി.

ബിജെപി സംസ്ഥാന യുവമോർച്ച നിർവാഹക സമിതി അംഗമായ അനിൽ ശ്രീവാസ്തവ (അനിൽ പിപ്ര), ഇയാളുടെ കൂട്ടാളി എന്നിവർക്കെതിരെ സാഗർ പോലീസ് ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെ സാഗറിലെ ബുന്ദേൽഖണ്ഡ് മെഡിക്കൽ കോളജിലാണ് സംഭവം. ലക്ഷ്മി തിവാരി എന്ന രോഗിയെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചപ്പോഴാണ് സംഘർഷമുണ്ടായത്.

രോഗിയെ ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ ചികിത്സയുമായി ബന്ധപ്പെട്ട് നിരന്തരം ഫോൺ കോളുകൾ വന്നിരുന്നതായി ആശുപത്രി അധികൃതർ പറഞ്ഞു. ചികിത്സ പുരോഗമിക്കുന്നതിനിടെ രോഗിക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർ മെഡിക്കൽ ജീവനക്കാരോട് മോശമായി പെരുമാറാൻ തുടങ്ങി.

ഇത് ചോദ്യം ചെയ്തപ്പോഴാണ് പ്രതിയായ അനിൽ ശ്രീവാസ്തവ തന്റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കാൻ ശ്രമിച്ചതെന്നും ആശുപത്രിക്ക് പുറത്തിറങ്ങിയാൽ വെടിവെച്ചുകൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതെന്നും വനിതാ ഡോക്ടർ നൽകിയ പരാതിയിൽ പറയുന്നു. നഴ്‌സിങ് ജീവനക്കാരും പ്രതികൾക്കെതിരെ ഭീഷണിയുൾപ്പെടെയുള്ള പരാതികൾ ഉന്നയിച്ചിട്ടുണ്ട്.

വനിതാ ഡോക്ടറുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് രണ്ട് പ്രതികളെയും എത്രയും വേഗം അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്ന് അഡീഷണൽ പൊലീസ് സൂപ്രണ്ട് നരേന്ദ്ര സോളങ്കി പറഞ്ഞു.

സംഭവത്തെ തുടർന്ന് മെഡിക്കൽ കോളേജിൽ വൻ പ്രതിഷേധമാണ് അരങ്ങേറിയത്. ഡോക്ടർമാരും നഴ്‌സിങ് ജീവനക്കാരും ജോലി ബഹിഷ്‌കരിക്കുകയും ആശുപത്രിയുടെ പ്രധാന കവാടം ഉപരോധിക്കുകയും ചെയ്തു. ഇത് മണിക്കൂറുകളോളം രോഗികളെയും അവരുടെ ബന്ധുക്കളെയും ദുരിതത്തിലാക്കി.

സംഭവം നടന്നയുടൻ പോലീസിനെയും ആശുപത്രി അധികൃതരെയും വിവരമറിയിച്ചിട്ടും പ്രതികൾക്ക് രക്ഷപ്പെടാൻ അവസരമൊരുങ്ങിയതായി ഡോക്ടർമാർ ആരോപിച്ചു.

പൊലീസ് എത്തുന്നതിന് മുമ്പ് തന്നെ ആശുപത്രിയിലെ സുരക്ഷാ ഉദ്യോഗസ്ഥർ രോഗിയെയും കൂടെയുള്ളവരെയും കാമ്പസിന് പുറത്തേക്ക് കൊണ്ടുപോയെന്നും, പിന്നീട് എത്തിയ പൊലീസ് നടപടിയൊന്നും എടുക്കാതെ മടങ്ങുകയാണുണ്ടായതെന്നും ജീവനക്കാർ ആരോപിക്കുന്നു.

സർക്കാർ ആശുപത്രികളിൽ, പ്രത്യേകിച്ച് രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന വനിതാ ഡോക്ടർമാരുടെ സുരക്ഷയെക്കുറിച്ച് ഈ സംഭവം ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നതായി മെഡിക്കൽ ജീവനക്കാർ പ്രതികരിച്ചു.

Content Highlight: Complaint filed against Yuva Morcha leader for sexually assaulting a female doctor and threatening to shoot her dead.

#Latest News #Yuva Morcha Leader #Sexually Assult Case #Threatening

Next TV

Related Stories
'ഇന്ത്യയുടെ യുവതലമുറ സ്വപ് നങ്ങളും ഊർജവും നിറഞ്ഞവരാണ്'; ഡൽഹി വിദ്യാർത്ഥി സമരത്തിൽ പ്രതികരിച്ച് സച്ചിൻ ടെണ്ടുൽക്കർ

Jul 23, 2026 11:00 PM

'ഇന്ത്യയുടെ യുവതലമുറ സ്വപ് നങ്ങളും ഊർജവും നിറഞ്ഞവരാണ്'; ഡൽഹി വിദ്യാർത്ഥി സമരത്തിൽ പ്രതികരിച്ച് സച്ചിൻ ടെണ്ടുൽക്കർ

ഡൽഹി വിദ്യാർത്ഥി സമരത്തിൽ സച്ചിൻ ടെണ്ടുൽക്കറുടെ പ്രതികരണം. യുവാക്കളുടെ നിരാശ സ്വാഭാവികമാണ്, അവരെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. ഇന്ത്യാ സഖ്യം...

Read More >>
ഭാര്യ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന് ബ്ലാക്ക്‌മെയിൽ: പഞ്ചാബ് എഎസ്ഐ കനാലിലേക്ക് ചാടി

Jul 23, 2026 10:45 PM

ഭാര്യ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന് ബ്ലാക്ക്‌മെയിൽ: പഞ്ചാബ് എഎസ്ഐ കനാലിലേക്ക് ചാടി

ഭാര്യ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ചതിന് പിന്നാലെ ബ്ലാക്ക്‌മെയിലിംഗും പീഡനവും നേരിട്ടതായി ആരോപിച്ച് പഞ്ചാബ് എഎസ്ഐ കനാലിലേക്ക് ചാടി....

Read More >>
adimage
കള്ളന്മാരുടെ കടുംകൈ...! ഉത്തർപ്രദേശിൽ മൂന്ന് വീടുകളിൽ മോഷണം: ലക്ഷങ്ങളുടെ ആഭരണങ്ങളും പണവും കവർന്നു, പിന്നാലെ  മലമൂത്ര വിസർജനം നടത്തി മുങ്ങി മോഷ്ടാക്കൾ

Jul 23, 2026 08:02 PM

കള്ളന്മാരുടെ കടുംകൈ...! ഉത്തർപ്രദേശിൽ മൂന്ന് വീടുകളിൽ മോഷണം: ലക്ഷങ്ങളുടെ ആഭരണങ്ങളും പണവും കവർന്നു, പിന്നാലെ മലമൂത്ര വിസർജനം നടത്തി മുങ്ങി മോഷ്ടാക്കൾ

ഉത്തർപ്രദേശ് ബല്ലിയയിലെ നാരായൺപൂർ ഗ്രാമത്തിൽ മൂന്ന് വീടുകളിൽ മോഷണം. 5 ലക്ഷം രൂപയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടു. മോഷണത്തിന് ശേഷം ഒരു വീട്ടുമുറ്റത്ത്...

Read More >>
ജന്തർ മന്തർ പ്രതിഷേധത്തിനിടെ ദില്ലിയിൽ നിർണായക നീക്കം: രാഹുലിന്റെ വസതിയിൽ എംപിമാരുടെ യോഗം, കനത്ത പൊലീസ് സുരക്ഷ

Jul 23, 2026 07:31 PM

ജന്തർ മന്തർ പ്രതിഷേധത്തിനിടെ ദില്ലിയിൽ നിർണായക നീക്കം: രാഹുലിന്റെ വസതിയിൽ എംപിമാരുടെ യോഗം, കനത്ത പൊലീസ് സുരക്ഷ

ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധങ്ങൾക്കിടെ രാഹുൽ ഗാന്ധിയുടെ വസതിയിൽ കോൺഗ്രസ് എംപിമാരുടെ അടിയന്തര യോഗം. സോണിയ ഗാന്ധിയും പങ്കെടുത്തു. വസതിക്ക്...

Read More >>
ആളിക്കത്തി പ്രതിഷേധം... നാളെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം; പ്രവർത്തകർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സിജെപി

Jul 23, 2026 05:47 PM

ആളിക്കത്തി പ്രതിഷേധം... നാളെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം; പ്രവർത്തകർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സിജെപി

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാർഥികൾക്ക് നേരെയുള്ള പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് സി.ജെ.പി നാളെ രാജ്യവ്യാപക സമരം. ധർമ്മേന്ദ്ര പ്രധാൻ...

Read More >>
Top Stories

adimage adimage
Entertainment News