---
title: "കൊളാക്കിയല്ലോ കേരളത്തെ....! മലയാളത്തിലോ ഇംഗ്ലീഷിലോ? ചോദിച്ചെഴുതി, ഒടുവിൽ അക്ഷരത്തെറ്റായി; മന്ത്രി കുഞ്ഞാലിക്കുട്ടി മന്ത്രിയുടെ വീഡിയോ വൈറൽ "
english_title: "video of State Industries Minister P.K. Kunjalikutty has gone viral"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370260/video-of-state-industries-minister-pk-kunjalikutty-has-gone-viral"
published_at: "2026-07-03T20:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a47ca6d4ca99_kunjalikutty.jpg"
keywords: ["Latest News", "Minister P.K. Kunjalikutty", "Viral Video", "Kerala", "Kaaralam"]
---

# കൊളാക്കിയല്ലോ കേരളത്തെ....! മലയാളത്തിലോ ഇംഗ്ലീഷിലോ? ചോദിച്ചെഴുതി, ഒടുവിൽ അക്ഷരത്തെറ്റായി; മന്ത്രി കുഞ്ഞാലിക്കുട്ടി മന്ത്രിയുടെ വീഡിയോ വൈറൽ 

> **Lead Summary:** **കൊച്ചി: **കളമശേരി കിൻഫ്ര പാർക്കിൽ നടന്ന എഐ സമ്മിറ്റിൽ പങ്കെടുക്കാനെത്തിയ സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുടെ വീഡിയോ വൻ വൈറൽ.

## Article Content

**കൊച്ചി: **കളമശേരി കിൻഫ്ര പാർക്കിൽ നടന്ന എഐ സമ്മിറ്റിൽ പങ്കെടുക്കാനെത്തിയ സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുടെ വീഡിയോ വൻ വൈറൽ.

സമ്മിറ്റ് വേദിയിലെ ബോർഡിൽ കേരളം എന്ന് ഇംഗ്ലീഷിലെഴുതിയതിലുണ്ടായ അക്ഷരത്തെറ്റാണ് വിവാദമായത്.

വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ വൈറലാണ്. വെറൈറ്റി മീഡിയ പങ്കുവച്ച കിൻഫ്ര പാർക്കിൽ നിന്നുള്ള ദൃശ്യത്തിൽ Kaaralam എന്നാണ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി തെറ്റായി എഴുതിയത്. വീഡിയോയിൽ മന്ത്രിക്ക് പുറകിൽ നിന്ന് മറ്റൊരാൾ പറഞ്ഞുകൊടുത്ത വാചകം മന്ത്രി ഇംഗ്ലീഷിൽ ബോർഡിൽ എഴുതുന്നതാണെന്ന് വ്യക്തമാണ്.

മലയാളത്തിലാണോ ഇംഗ്ലീഷിലാണോ എഴുതേണ്ടതെന്ന് ചോദിച്ച ശേഷമാണ് മന്ത്രി എഴുതി തുടങ്ങിയത്. മന്ത്രിക്ക് പറ്റിയ തെറ്റ് ആയുധമാക്കി സിപിഎം, ബിജെപി അനുകൂല പ്രഫൈലുകൾ അതിരൂക്ഷമായ പരിഹാസവുമായി രംഗത്ത് എത്തി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370260/video-of-state-industries-minister-pk-kunjalikutty-has-gone-viral)