---
title: "കുട്ടികൾക്കെതിരായുള്ള ലൈംഗികാതിക്രമ വീഡിയോകൾക്ക് പണം വാങ്ങി ഇൻസ്റ്റഗ്രാം; മെറ്റ ഉദ്യോഗസ്ഥരെ കേന്ദ്രം വിളിച്ചുവരുത്തി വിശദീകരണം തേടും"
english_title: "bbc finds that instagram running ads promoting child sexual abuse material in india"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370242/bbc-finds-that-instagram-running-ads-promoting-child-sexual-abuse-material-in-india"
published_at: "2026-07-03T18:34:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a182b10b9c9f_insta.jpg"
keywords: ["Latest News", "BBC", "Child Sexual Abuse", "Instagram"]
---

# കുട്ടികൾക്കെതിരായുള്ള ലൈംഗികാതിക്രമ വീഡിയോകൾക്ക് പണം വാങ്ങി ഇൻസ്റ്റഗ്രാം; മെറ്റ ഉദ്യോഗസ്ഥരെ കേന്ദ്രം വിളിച്ചുവരുത്തി വിശദീകരണം തേടും

> **Lead Summary:** ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ, പ്രമുഖ അമേരിക്കൻ സോഷ്യൽ മീഡിയ കമ്പനിയായ മെറ്റയുടെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ കേന്ദ്ര ഐടി-ഇലക്ട്രോണിക്‌സ് മന്ത്രി അശ്വിനി വൈഷ്ണവ് മന്ത്രാലയത്തിന് നിർദേശം നൽകിയതായി റിപ്പോർട്ട്.

## Article Content

ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ, പ്രമുഖ അമേരിക്കൻ സോഷ്യൽ മീഡിയ കമ്പനിയായ മെറ്റയുടെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താൻ കേന്ദ്ര ഐടി-ഇലക്ട്രോണിക്‌സ് മന്ത്രി അശ്വിനി വൈഷ്ണവ് മന്ത്രാലയത്തിന് നിർദേശം നൽകിയതായി റിപ്പോർട്ട്.

വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയുടെ മാതൃകമ്പനിയായ മെറ്റായോട് ഈ വിഷയത്തിൽ കേന്ദ്ര മന്ത്രാലയം വിശദീകരണം തേടും.

ഇത്തരം പരസ്യങ്ങൾ തങ്ങളുടെ പ്ലാറ്റ്ഫോമിൽ പ്രത്യക്ഷപ്പെടാൻ എങ്ങനെയാണ് അനുവാദം നൽകിയതെന്നും, ഇത്തരം ഉള്ളടക്കങ്ങൾ തടയുന്നതിനായി കമ്പനി എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്നും സംബന്ധിച്ച് കേന്ദ്ര സർക്കാർ മെറ്റ ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിക്കും.

ഉപയോക്താക്കൾ ഇത്തരം വിവരങ്ങൾ തിരയാതെ തന്നെ അവരിലേക്ക് ഇൻസ്റ്റഗ്രാം അശ്ലീല ഉള്ളടക്കങ്ങൾ നിർദേശിക്കുന്നതായി അന്വേഷണത്തിൽ ബിബിസി കണ്ടെത്തി. വ്യാജ അക്കൗണ്ട് നിർമിച്ച് ബിബിസി തന്നെയാണ് ഈ കാര്യം കണ്ടെത്തിയത്. ഒരു പരസ്യത്തിൽ ഏകദേശം 12 വയസുള്ള ആൺകുട്ടിയും പെൺകുട്ടിയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന വീഡിയോ വരെ പ്രദർശിപ്പിച്ചു.

ഒരു പെൺകുട്ടിയെ ചുറ്റിപ്പിടിച്ചിരിക്കുന്ന വിധത്തിലുള്ള ഒരു പുരുഷൻ്റെ കൈ കാണിച്ചു. പുരുഷന് 52 വയസും പെൺകുട്ടിക്ക് 12 വയസുമാണ് ഉള്ളതെന്ന വാചകവും അതിൽ ഉൾപ്പെടുത്തിയിരുന്നു. കൂടുതൽ കാണാൻ ക്ലിക്ക് ചെയ്യുക എന്ന് പറഞ്ഞ് ഒരു ടെലഗ്രാം ചാനൽ ലിങ്കും ഇതിനൊപ്പം നൽകിയിരുന്നതായി ബിബിസി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370242/bbc-finds-that-instagram-running-ads-promoting-child-sexual-abuse-material-in-india)