---
title: "ഭീകരാക്രമണത്തിന് പദ്ധതി; പാക് ഭീകരസംഘടനയായ ജെയ്ഷ മുഹമ്മദുമായി ബന്ധമുള്ള എട്ടുപേർ ​ഗുജറാത്തിൽ അറസ്റ്റിൽ"
english_title: "Eight individuals linked to the Pakistani terrorist organization Jaish-e-Mohammed have been arrested in Gujarat."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370237/eight-individuals-linked-to-the-pakistani-terrorist-organization-jaish-e-mohammed-have-been-arrested-in-gujarat"
published_at: "2026-07-03T17:43:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a47a9611a840_arrest.jpg"
keywords: ["Pakistan-based terrorist organization", "Jaish-e-Mohammed", "terror attack plot", "terrorist recruitment", "security measure"]
---

# ഭീകരാക്രമണത്തിന് പദ്ധതി; പാക് ഭീകരസംഘടനയായ ജെയ്ഷ മുഹമ്മദുമായി ബന്ധമുള്ള എട്ടുപേർ ​ഗുജറാത്തിൽ അറസ്റ്റിൽ

> **Lead Summary:** **അഹമ്മദാബാദ്: പാ**ക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്നാരോപിച്ച് ഗുജറാത്തിൽ എട്ടുപേരെ ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. ഗുജറാത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഭീകരാക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ട സംഘമാണ് പിടിയിലായത്.

## Article Content

**അഹമ്മദാബാദ്: പാ**ക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്നാരോപിച്ച് ഗുജറാത്തിൽ എട്ടുപേരെ ഭീകരവിരുദ്ധ സേന അറസ്റ്റ് ചെയ്തു. ഗുജറാത്തിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഭീകരാക്രമണങ്ങൾ നടത്താൻ പദ്ധതിയിട്ട സംഘമാണ് പിടിയിലായത്.

അഹമ്മദ് ​​ഗജിവാല എന്ന അബു ഉബൈദ(19) ഇബ്രാഹിം ഘാ​ഗ(30) മുദസ്സിർ ​ഗാസിവാല(22) സക്കരിയ ദുരാനി മുഹമ്മദ് അമ്മർ(21) മുഫ്തി ഫൗജാൻ ദൗവ(40) മുഹമ്മദ് അമിൻ പാലൻപുരി(21) മുഹമ്മദ് അബ്ദുൾ സാവ്ദി(22) ബിലാൽ ​ദുരാനി ഘാ​ഗ(18) എന്നിവരാണ് അറസ്റ്റിലായത്. ഇവർ ​ഗുജറാത്ത്, മധ്യപ്രദേശ് സ്വദേശികളാണ്.

പാകിസ്താനിലെ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധപ്പെട്ടാണ് എട്ടുപേരും പ്രവർത്തിച്ചിരുന്നതെന്നാണ് എടിഎസ് വെളിപ്പെടുത്തിയത്. ​ഗുജറാത്തിൽ ജെയ്ഷെ പ്രവർത്തനം വിപുലീകരിക്കാനായിരുന്നു ശ്രമം. ഇതിനായി പുതിയ അം​ഗങ്ങളെ റിക്രൂട്ട് ചെയ്യാനും ശ്രമിച്ചിരുന്നു. തീവ്രചിന്താ​ഗതികൾ പ്രചരിപ്പിച്ച് ഭീകരപ്രവർത്തനങ്ങൾക്ക് കൂടുതൽ പിന്തുണ ഉറപ്പാക്കാനും പ്രതികൾ ശ്രമിച്ചിരുന്നതായും എടിഎസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370237/eight-individuals-linked-to-the-pakistani-terrorist-organization-jaish-e-mohammed-have-been-arrested-in-gujarat)