---
title: "'ലഹരിയുടെ വേര് അറക്കുന്നത് വരെ പിന്നോട്ടില്ല; ഗുണ്ടകളെയും നിലക്ക് നിര്‍ത്താന്‍ കഴിയുന്ന സര്‍ക്കാരനാണ് കേരളത്തില്‍ ഉള്ളത്' - രമേശ് ചെന്നിത്തല"
english_title: "Home Minister Ramesh Chennithala stated that there will be no backing down until the roots of the drug menace are severed."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370228/home-minister-ramesh-chennithala-stated-that-there-will-be-no-backing-down-until-the-roots-of-the-drug-menace-are-severed"
published_at: "2026-07-03T17:06:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a479f3f54e69_RAMESH_CHENNITHALA.jpg"
keywords: ["Latest News", "Home Minister", "Ramesh Chennithala", "Operation Toofan", "Perumbavoor"]
---

# 'ലഹരിയുടെ വേര് അറക്കുന്നത് വരെ പിന്നോട്ടില്ല; ഗുണ്ടകളെയും നിലക്ക് നിര്‍ത്താന്‍ കഴിയുന്ന സര്‍ക്കാരനാണ് കേരളത്തില്‍ ഉള്ളത്' - രമേശ് ചെന്നിത്തല

> **Lead Summary:** കൊച്ചി: ലഹരിയുടെ വേര് അറക്കുന്നത് വരെ പിന്നോട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എറണാകുളം പെരുമ്പാവൂരില്‍ നടന്ന റാലിയിലെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

## Article Content

കൊച്ചി: ലഹരിയുടെ വേര് അറക്കുന്നത് വരെ പിന്നോട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എറണാകുളം പെരുമ്പാവൂരില്‍ നടന്ന റാലിയിലെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.

തൂഫാനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും.  ലഹരി വിപണന ശൃംഖലയുടെ പൂര്‍ണ വിവരം പൊലീസിന്റെ കൈവശമുണ്ടെന്നും പെരുമ്പാവൂര്‍ സ്റ്റേഷനില്‍ കൂടുതല്‍ പൊലീസുകാരെ നിയമിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതിഥി തൊഴിലാളികളെ മറയാക്കിയും അവരെ ലക്ഷ്യമാക്കിയും ലഹരി മാഫിയ കേരളത്തില്‍ വലിയൊരു ബിസിനസായി മാറ്റിയിരിക്കുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ വന്ന് ലഹരി മാഫിയയ്ക്ക് സ്വയം പ്രവര്‍ത്തിക്കാന്‍ കഴിയില്ല എന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. കേരളത്തിന്റെ പലഭാഗത്തും ഇത് ആകര്‍ഷകമായൊരു വ്യവസായമാണെന്ന് കണ്ടെത്തിക്കൊണ്ട പല മാന്യന്മാരും ഈ ക്രിമിനലുകള്‍ക്കൊപ്പം ചേര്‍ന്നു – അദ്ദേഹം പറഞ്ഞു.

തൂഫാന്‍ അഞ്ഞടിച്ചപ്പോള്‍ 5000 ഏറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. തൂഫാന്‍ ചരിത്രമാണ് കേരള കര്‍ണാടക, പുതുചേരി, തമിഴ്‌നാട്, തെലങ്കാന ഡിജിപി മാരുടെ സംയുക്ത യോഗം ഉടന്‍ നടത്തും. ഇതര സംസ്ഥാനക്കാരെ മറയാക്കി ലഹരി വില്‍പന നടത്തുന്ന മലയാളികളും ഉണ്ട്. തൂഫാനായി സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാന്‍ തീരുമാനംമായി. ലഹരി മാഫിയയെ നിലയ്ക്ക് നിര്‍ത്തും.

കേരളത്തിന്റെ തെരുവിലൂടെ അമ്മ പെങ്ങന്മാര്‍ക്ക് സുഗമമായി നടക്കാന്‍ അവസരം ഉണ്ടാകും. ലഹരി വിപണന ശൃംഖലയുടെ പൂര്‍ണ വിവരം പൊലീസിന്റെ പക്കല്ലുണ്ട്. ലഹരിമാഫിയയെ തുരത്തും.

ഗുണ്ടകളെയും നിലക്ക് നിര്‍ത്താന്‍ കഴിയുന്നസര്‍ക്കാരനാണ് കേരളത്തില്‍ ഉള്ളത്. ഒരു കാരവാനിലും ലഹരി ഉപയോഗം അനുവദിക്കില്ല – അദ്ദേഹം വ്യക്തമാക്കി. തൂഫാന്‍ പെരുമ്പാവൂരില്‍ വലിയ മാറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370228/home-minister-ramesh-chennithala-stated-that-there-will-be-no-backing-down-until-the-roots-of-the-drug-menace-are-severed)