---
title: "പത്തനംതിട്ടയിൽ കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി; ശീതളപാനീയം കുടിച്ചുനിന്നയാൾക്ക് പരുക്ക്"
english_title: "One injured after KSRTC bus crashes into shop in Pathanamthitta"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370212/one-injured-after-ksrtc-bus-crashes-into-shop-in-pathanamthitta"
published_at: "2026-07-03T16:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a47945e38e4f_tyhtryh.jpg"
keywords: ["Latest news", "KSRTC bus", "Pathanamthitta"]
---

# പത്തനംതിട്ടയിൽ കെ.എസ്.ആർ.ടി.സി ബസ് കടയിലേക്ക് ഇടിച്ചുകയറി; ശീതളപാനീയം കുടിച്ചുനിന്നയാൾക്ക് പരുക്ക്

> **Lead Summary:** പത്തനംതിട്ട:**[** ഓമല്ലൂരിന് സമീപം പുത്തൻപീടികയിൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി ഒരാൾക്ക് പരുക്കേറ്റു. കടയിൽനിന്ന് ശീതളപാനീയം കുടിച്ചുകൊണ്ടിരുന്ന അജയചന്ദ്രൻ എന്നയാൾക്കാണ് പരുക്കേറ്റത്. ഇദ്ദേഹത്തിന്റെ പരുക്ക് ഗുരുതരമല്ല.

## Article Content

പത്തനംതിട്ട:**[** ഓമല്ലൂരിന് സമീപം പുത്തൻപീടികയിൽ കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി ഒരാൾക്ക് പരുക്കേറ്റു. കടയിൽനിന്ന് ശീതളപാനീയം കുടിച്ചുകൊണ്ടിരുന്ന അജയചന്ദ്രൻ എന്നയാൾക്കാണ് പരുക്കേറ്റത്. ഇദ്ദേഹത്തിന്റെ പരുക്ക് ഗുരുതരമല്ല.

പത്തനംതിട്ടയിൽനിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന ബസ്, ഒരു പിക്കപ്പ് വാനിൽ ഇടിച്ച ശേഷമാണ് കടയിലേക്ക് പാഞ്ഞുകയറിയത്. അപകടസമയത്ത് ബസ് അമിതവേഗത്തിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു. വലിയ അപകടമായിരുന്നെങ്കിലും ബസിലുണ്ടായിരുന്ന യാത്രക്കാർ പരുക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370212/one-injured-after-ksrtc-bus-crashes-into-shop-in-pathanamthitta)