---
title: " നദി മുറിച്ചുകടക്കുന്നതിനിടെ കാൽ വഴുതി വീണു; ദുരന്തനിവാരണ സേനയുടെ മോക്ക് ഡ്രിൽ കാണാനെത്തിയ 17കാരന് ദാരുണാന്ത്യം "
english_title: "A 17-year-old boy died after being swept away while watching a disaster management force's mock drill."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370210/a-17-year-old-boy-died-after-being-swept-away-while-watching-a-disaster-management-forces-mock-drill"
published_at: "2026-07-03T16:18:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a47939929508_DEAD.jpg"
keywords: ["Disaster Management Force Mock Drill", "Drowned", "Boydeath"]
---

#  നദി മുറിച്ചുകടക്കുന്നതിനിടെ കാൽ വഴുതി വീണു; ദുരന്തനിവാരണ സേനയുടെ മോക്ക് ഡ്രിൽ കാണാനെത്തിയ 17കാരന് ദാരുണാന്ത്യം 

> **Lead Summary:** **ഡെറാഡൂൺ: **ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ ദുരന്തനിവാരണ സേനയുടെ മോക്ക് ഡ്രിൽ കാണാനെത്തിയ പതിനേഴുകാരൻ നദിയിൽ മുങ്ങിമരിച്ചു. സിമാൽഖ സ്വദേശി വിശാൽ സിങ് ആണ് മരിച്ചത്. ബെതാൽഘട്ട് മേഖലയിൽ കോസി നദി മുറിച്ചുകടക്കുന്നതിനിടെ കാൽ വഴുതി ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു.

## Article Content

**ഡെറാഡൂൺ: **ഉത്തരാഖണ്ഡിലെ നൈനിറ്റാളിൽ ദുരന്തനിവാരണ സേനയുടെ മോക്ക് ഡ്രിൽ കാണാനെത്തിയ പതിനേഴുകാരൻ നദിയിൽ മുങ്ങിമരിച്ചു. സിമാൽഖ സ്വദേശി വിശാൽ സിങ് ആണ് മരിച്ചത്. ബെതാൽഘട്ട് മേഖലയിൽ കോസി നദി മുറിച്ചുകടക്കുന്നതിനിടെ കാൽ വഴുതി ശക്തമായ ഒഴുക്കിൽപ്പെടുകയായിരുന്നു.

കോസി നദി മുറിച്ചുകടക്കുന്നതിനിടെ, ബാലൻസ് നഷ്ടപ്പെട്ട് വിശാൽ വീണുപോവുകയായിരുന്നു. വിശാൽ ശക്തമായ ഒഴുക്കിൽപ്പെട്ടു. വിവരം ലഭിച്ചയുടനെ, സ്ഥലത്തുണ്ടായിരുന്ന എസ്ഡിആർഎഫ് സംഘം ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. വിശാലിനെ രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഷഹീദ് ബൽവന്ത് സിംഗ് ഭുജൻ-ബർദോ മോട്ടോർ റോഡിലെ കാളി പഹാഡിക്ക് സമീപം പൊലീസ്, ജില്ലാ ഭരണകൂടം, സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), മറ്റ് വകുപ്പുകൾ എന്നിവർ ചേർന്നാണ് മോക്ക് ഡ്രിൽ നടത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370210/a-17-year-old-boy-died-after-being-swept-away-while-watching-a-disaster-management-forces-mock-drill)