---
title: "കേതൻ അഗർവാൾ കൊലപാതകം: അന്വേഷണത്തിൽ വഴിത്തിരിവ്; പ്രതിയുടെ സഹപാഠി പോലീസ് കസ്റ്റഡിയിൽ"
english_title: "Ketan Agarwal murder"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370197/Ketan-Agarwal-murder"
published_at: "2026-07-03T15:39:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a478b26cb5be_21.jpg"
keywords: ["Latest News", "Ketan Agarwal murder", "Punai", "Classmate In Police Custody"]
---

# കേതൻ അഗർവാൾ കൊലപാതകം: അന്വേഷണത്തിൽ വഴിത്തിരിവ്; പ്രതിയുടെ സഹപാഠി പോലീസ് കസ്റ്റഡിയിൽ

> **Lead Summary:** **പുണെ:[ **യുവവ്യവസായി കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക വഴിത്തിരിവ്. കേസിലെ മുഖ്യപ്രതി ചേതൻ ചൗധരിയുടെ സഹപാഠിയെ പുണെ റൂറൽ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക ഗൂഢാലോചനയിൽ ഇയാൾക്ക് പങ്കുണ്ടോയെന്നും കൃത്യത്തിന് ശേഷം പ്രതികളെ സഹായിച്ചിട്ടുണ്ടോയെന്നുമാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്.

## Article Content

**പുണെ:[ **യുവവ്യവസായി കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ നിർണ്ണായക വഴിത്തിരിവ്. കേസിലെ മുഖ്യപ്രതി ചേതൻ ചൗധരിയുടെ സഹപാഠിയെ പുണെ റൂറൽ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക ഗൂഢാലോചനയിൽ ഇയാൾക്ക് പങ്കുണ്ടോയെന്നും കൃത്യത്തിന് ശേഷം പ്രതികളെ സഹായിച്ചിട്ടുണ്ടോയെന്നുമാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്.

കൊലപാതകത്തിന് ശേഷം ചേതൻ ചൗധരിയും മറ്റൊരു പ്രതിയായ സിയ ഗോയലും ഈ സഹപാഠിയെ കണ്ടിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ഇവർ തമ്മിലുള്ള ബന്ധത്തെക്കുറിച്ചും, കേസിൽ തെളിവ് നശിപ്പിക്കാൻ സഹപാഠി കൂട്ടുനിന്നിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

ജൂൺ 18-നാണ് റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ 25-കാരൻ കേതൻ അഗർവാളിനെ, ലോഹഗഡ് കോട്ടയുടെ മുകളിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്. ഈ വർഷം നവംബറിൽ വിവാഹം നടക്കാനിരിക്കെയാണ് കേതൻ ദാരുണമായി കൊല്ലപ്പെട്ടത്.

അതേസമയം, കേസിൽ പ്രതിയായ 20-കാരിയായ സിയ ഗോയൽ പോളിഗ്രാഫ് പരിശോധനയ്ക്ക് സമ്മതം അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച ലോണാവാല റൂറൽ പോലീസിന് മുന്നിലാണ് ഇവർ ഇക്കാര്യം വ്യക്തമാക്കിയതെന്ന് അഭിഭാഷകൻ അറിയിച്ചു. സിയയ്ക്കൊപ്പം കൂട്ടുപ്രതിയായ 22-കാരൻ ചേതൻ ചൗധരിയെയും പോളിഗ്രാഫ് പരിശോധനയ്ക്ക് വിധേയനാക്കുന്നതിനായി പോലീസ് കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. നിലവിൽ അറസ്റ്റിലായ പ്രതികൾ പോലീസ് കസ്റ്റഡിയിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370197/Ketan-Agarwal-murder)