---
title: "പേരാമ്പ്രയിൽ ലഹരി സംഘത്തിൻ്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി ഉൾപ്പെടെ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി"
english_title: "Attack by a drug gang in Perambra; arrest of five individuals recorded"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370194/attack-by-a-drug-gang-in-perambra-arrest-of-five-individuals-recorded"
published_at: "2026-07-03T15:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a47887979066_PERAMBRA.jpg"
keywords: ["Latest News", "Drug Gang Attack", "Perambra", "Police Case"]
---

# പേരാമ്പ്രയിൽ ലഹരി സംഘത്തിൻ്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി ഉൾപ്പെടെ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

> **Lead Summary:** **കോഴിക്കോട്: ** പേരാമ്പ്രയിൽ ലഹരി സംഘം പൊലീസിനെയും നാട്ടുകാരെയും ആക്രമിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി ഉൾപ്പെടെ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

## Article Content

**കോഴിക്കോട്: ** പേരാമ്പ്രയിൽ ലഹരി സംഘം പൊലീസിനെയും നാട്ടുകാരെയും ആക്രമിച്ച സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി ഉൾപ്പെടെ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

കുറ്റ്യാടി കോവുമ്മൽ സ്വദേശി അഫ്രീദ് (23), പേരാമ്പ്ര പുറ്റംപൊയിൽ സ്വദേശി ഷംസീർ (29), പാലക്കാട്‌ എടത്തനാട്ടുകര സ്വദേശി റിൻഷ ഫാത്തിമ(22), കൊല്ലം കടപ്പാക്കട സ്വദേശി സംഗീത (22), മലപ്പുറം സ്വദേശി 16 കാരി തുടങ്ങിയവരുടെ അറസ്റ്റ് ആണ് രേഖപ്പെടുത്തിയത്.

പ്രതികളിൽ നിന്നും 2.157 ഗ്രാം എംഡിഎംഎ കണ്ടെത്തിയിരുന്നു. അഫ്രീദ് മുൻപും ലഹരി കേസുകളിൽ പിടിയിലായിട്ടുണ്ട്. 

കോഴിക്കോട് റൂറൽ എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പേരാമ്പ്ര പാണ്ടിക്കോട് വെച്ച് ഡാൻസാഫ് സ്‌ക്വാഡ് നടത്തിയ പരിശോധനയ്ക്കിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

പരിശോധനയ്ക്കായി അടുത്തേയ്ക്ക് വന്ന ഉദ്യോഗസ്ഥരെ ലഹരി സംഘം പെട്ടെന്ന് തന്നെ തടയുകയും ആക്രമിക്കാൻ തുടങ്ങുകയുമായിരുന്നു. അക്രമത്തിൽ സ്ക്വാഡ് അംഗങ്ങൾക്കും റിയാദ് എന്ന നാട്ടുകാരനും പരിക്കേറ്റിട്ടുണ്ട്.

തുടർന്ന് കൂടുതൽ പോലീസ് സ്ഥലത്തെത്തിയാണ് അക്രമിസംഘത്തെ ബലമായി കീഴടക്കിയത്. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370194/attack-by-a-drug-gang-in-perambra-arrest-of-five-individuals-recorded)