---
title: "ഉത്തർപ്രദേശിൽ ടോൾ പ്ലാസയിലേക്ക് പാചകവാതക ടാങ്കർ ഇടിച്ചുകയറി സ്ഫോടനം; 5 മരണം, സിസിടിവി ദൃശ്യങ്ങൾ പുറത്ത്"
english_title: "LPG tanker crashes into toll plaza in Uttar Pradesh, explodes; five killed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370188/lpg-tanker-crashes-into-toll-plaza-in-uttar-pradesh-explodes-five-killed"
published_at: "2026-07-03T15:14:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a478603a42f9_DSVSDF.jpg"
keywords: ["Latest news", "Uttar Pradesh", "LPG tanker crashes", "Plaza"]
---

# ഉത്തർപ്രദേശിൽ ടോൾ പ്ലാസയിലേക്ക് പാചകവാതക ടാങ്കർ ഇടിച്ചുകയറി സ്ഫോടനം; 5 മരണം, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

> **Lead Summary:** ലഖ്‌നൗ:**[ **ഉത്തര്‍പ്രദേശിലെ ടോള്‍ പ്ലാസയില്‍ പാചകവാതക ടാങ്കര്‍ ഇടിച്ചുകയറി പൊട്ടിത്തെറിച്ച് അപകടം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ജൂണ്‍ 26ന് നടന്ന അപകടത്തില്‍ 5 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ധാരാളം പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റവര്‍ പ്രയാഗ്‌രാജിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

## Article Content

ലഖ്‌നൗ:**[ **ഉത്തര്‍പ്രദേശിലെ ടോള്‍ പ്ലാസയില്‍ പാചകവാതക ടാങ്കര്‍ ഇടിച്ചുകയറി പൊട്ടിത്തെറിച്ച് അപകടം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ജൂണ്‍ 26ന് നടന്ന അപകടത്തില്‍ 5 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ധാരാളം പേര്‍ക്ക് പരിക്കേറ്റെന്നും റിപ്പോര്‍ട്ടുണ്ട്. പരിക്കേറ്റവര്‍ പ്രയാഗ്‌രാജിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

പ്രയാഗ്‌രാജ്- കാന്‍പൂര്‍ ഹൈവേയിലെ സിഹോരി ടോള്‍ പ്ലാസയിലെ അപകടത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇടിയുടെ ആഘാതത്തില്‍ ടാങ്കറിലെ വാതകം ചോര്‍ന്ന് വന്‍ പൊട്ടിത്തെറിയുണ്ടായി. നിമിഷനേരം കൊണ്ട് പ്രദേശം തീഗോളമായി മാറുകയായിരുന്നു. കാന്‍പൂരില്‍ നിന്ന് വാരണസിയിലേക്ക് പോകുകയായിരുന്ന എല്‍പിജി ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. തീജ്വാലയുടെ ദൃശ്യം 2 കിലോമീറ്റർ അകലെ വരെ ദൃശ്യമായെന്നാണ് റിപ്പോര്‍ട്ട്.

ടാങ്കര്‍ ഡ്രൈവര്‍ 40 വയസുള്ള ധര്‍മേന്ദ്ര ദുബെ, ടോള്‍ പ്ലാസ ജീവനക്കാരന്‍ അശോക് സിങ് എന്നിവര്‍ സംഭവസ്ഥലത്ത് തന്നെ മരിചിരുന്നു . ടോള്‍ പ്ലാസ ജീവനക്കാരായ അനില്‍ കുമാര്‍, ഹിരാമണി സിങ്, കൃഷ്ണപാല്‍ മൗര്യ എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ടോള്‍ പ്ലാസയില്‍ പാര്‍ക്ക് ചെയ്തിരുന്ന 16 ബൈക്കുകളും രണ്ട് കാറുകളും പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഒരു സാങ്കേതിക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370188/lpg-tanker-crashes-into-toll-plaza-in-uttar-pradesh-explodes-five-killed)