---
title: " അമ്പമ്പോ ഇത് കൊള്ളാല്ലോ ....! ആരോഗ്യം മാത്രമല്ല, സൗന്ദര്യവും വർദ്ധിപ്പിക്കും; നെയ്യ് ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ  "
english_title: "Benefits of consuming ghee "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370186/benefits-of-consuming-ghee"
published_at: "2026-07-03T15:09:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a478752adb2f_WhatsApp_Image_2026-07-03_at_3.26.13_PM.jpeg"
keywords: ["Ghee for Beauty", "Skin Care", "Beauty Benefits of Ghee", "al Beauty", "Ayurvedic Beauty Tips"]
---

#  അമ്പമ്പോ ഇത് കൊള്ളാല്ലോ ....! ആരോഗ്യം മാത്രമല്ല, സൗന്ദര്യവും വർദ്ധിപ്പിക്കും; നെയ്യ് ഉപയോഗിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ  

> **Lead Summary:** ** **ആയുർവേദത്തിൽ 'അമൃത്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒന്നാണ് നെയ്യ്. പണ്ടുകാലം മുതൽക്കേ നമ്മുടെ അടുക്കളകളിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ്. രുചികരം മാത്രമല്ല, നിരവധി ആരോഗ്യഗുണങ്ങൾ ഒളിഞ്ഞിരിക്കുന്ന ഒരു സൂപ്പർ ഫുഡ് കൂടിയാണ് നെയ്യ്.

## Article Content

** **ആയുർവേദത്തിൽ 'അമൃത്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒന്നാണ് നെയ്യ്. പണ്ടുകാലം മുതൽക്കേ നമ്മുടെ അടുക്കളകളിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ്. രുചികരം മാത്രമല്ല, നിരവധി ആരോഗ്യഗുണങ്ങൾ ഒളിഞ്ഞിരിക്കുന്ന ഒരു സൂപ്പർ ഫുഡ് കൂടിയാണ് നെയ്യ്.

ശരീരത്തിന് ആവശ്യമായ ഊർജ്ജവും പ്രതിരോധശേഷിയും നൽകാൻ ദിവസവും മിതമായ അളവിൽ നെയ്യ് കഴിക്കുന്നത് ഉത്തമമാണ്. എന്നാൽ ചിലർക്ക് നെയ്യ് അത്ര ഇഷ്ടമല്ല. രുചി പിടിക്കാത്തതാണ് പലരുടെയും പ്രശ്നം. ഇനി മുതൽ നെയ്യിനെ മാറ്റി നിർത്തേണ്ട, ദിവസവും ഒരു സ്പൂൺ കഴിക്കൂ..എന്തൊക്കെ ഗുണങ്ങളാണ് ശരീരത്തിന് ലഭിക്കുന്നത് എന്ന നോക്കാം...

ദഹനത്തിന് സഹായിക്കുന്നു: നെയ്യ് ദഹനം മെച്ചപ്പെടുത്താനും വയറിലെ അസ്വസ്ഥതകൾ കുറയ്ക്കാനും സഹായിക്കുന്നു. ഇത് വയറ്റിലെ ആസിഡിന്റെ അളവ് ക്രമീകരിക്കുന്നതിനും മലബന്ധം അകറ്റുന്നതിനും ഉത്തമമാണ്.

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു: വിറ്റാമിൻ എ, ഇ, കെ എന്നിവയാൽ സമ്പന്നമാണ് നെയ്യ്. ഇവ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും അണുബാധകളെ ചെറുക്കാനും സഹായിക്കുന്നു.

എല്ലുകളുടെ ബലം: എല്ലുകളുടെ ആരോഗ്യത്തിന് ആവശ്യമായ കാൽസ്യം ആഗിരണം ചെയ്യാൻ നെയ്യ് സഹായിക്കുന്നു. ഇത് സന്ധിവേദന കുറയ്ക്കാനും എല്ലുകൾക്ക് ബലം നൽകാനും സഹായിക്കും.

കണ്ണുകളുടെയും ചർമ്മത്തിന്റെയും ആരോഗ്യം: നെയ്യിലുള്ള ആന്റിഓക്‌സിഡന്റുകൾ കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും ചർമ്മത്തിന് തിളക്കം നൽകുന്നതിനും സഹായിക്കുന്നു. ഇത് ചർമ്മത്തിലെ വരൾച്ച കുറയ്ക്കാൻ വളരെ നല്ലതാണ്.

തലച്ചോറിന്റെ പ്രവർത്തനം: ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും നെയ്യ് സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

*ചർമ്മത്തിന്*

വരൾച്ച മാറാൻ: നെയ്യ് ഒരു മികച്ച മോയ്സ്ചറൈസറാണ്. ചർമ്മത്തിൽ നെയ്യ് പുരട്ടി മസാജ് ചെയ്യുന്നത് വരൾച്ച അകറ്റി ചർമ്മത്തിന് മൃദുത്വം നൽകാൻ സഹായിക്കും.

തിളക്കമുള്ള ചർമ്മത്തിന്: നെയ്യിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ ചർമ്മത്തിന് സ്വാഭാവിക തിളക്കം നൽകുന്നു. അല്പം നെയ്യിൽ കുറച്ച് വെള്ളം ചേർത്ത് യോജിപ്പിച്ച് മുഖത്ത് പുരട്ടുന്നത് ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താൻ സഹായിക്കും.

കരിവാളിപ്പും പാടുകളും കുറയ്ക്കാൻ: കണ്ണുകൾക്ക് താഴെയുള്ള കറുത്ത പാടുകൾ മാറ്റാൻ കിടക്കുന്നതിന് മുൻപ് അല്പം നെയ്യ് കണ്ണിന് ചുറ്റും പുരട്ടി മസാജ് ചെയ്യുന്നത് ഗുണകരമാണ്. ചുണ്ടിലെ കറുപ്പ് മാറാനും ചുണ്ടുകൾ വിണ്ടുകീറുന്നത് തടയാനും നെയ്യ് പുരട്ടുന്നത് നല്ലതാണ്.

*മുടിയുടെ ആരോഗ്യത്തിന്*

മുടിയുടെ തിളക്കത്തിന്: മുടിക്ക് നല്ല തിളക്കം ലഭിക്കാൻ നെയ്യ് ഉപയോഗിക്കാം. മുടിയിൽ നെയ്യ് പുരട്ടി അല്പനേരം കഴിഞ്ഞ് വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകി കളയാം.

താരൻ അകറ്റാൻ: നെയ്യും ഒലീവ് ഓയിലും സമം ചേർത്ത് തലയിൽ മസാജ് ചെയ്യുന്നത് താരൻ കുറയ്ക്കാനും മുടി കൊഴിച്ചിൽ തടയാനും സഹായിക്കും.

മുടി അറ്റം പിളരുന്നത് തടയാൻ: മുടിയുടെ അറ്റത്ത് നെയ്യ് പുരട്ടുന്നത് മുടി പിളരുന്നത് (Split ends) തടയാൻ സഹായിക്കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370186/benefits-of-consuming-ghee)