---
title: "കടയ്ക്കലിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന റിട്ടയേർഡ് ബിഎസ്എഫ് ജവാൻ മരിച്ചു"
english_title: "retired BSF jawan, who was undergoing treatment after being stung by hornets in Kadakkal, has died"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370176/retired-bsf-jawan-who-was-undergoing-treatment-after-being-stung-by-hornets-in-kadakkal-has-died"
published_at: "2026-07-03T14:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a477f6c0224d_KADANNAL.jpg"
keywords: ["Latest News", "Retired BSF Jawan", "Wasp Sting", "Kadakkal", "Kollam"]
---

# കടയ്ക്കലിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന റിട്ടയേർഡ് ബിഎസ്എഫ് ജവാൻ മരിച്ചു

> **Lead Summary:** **കൊല്ലം: **കൊല്ലം കടയ്ക്കലിൽ കടന്നൽ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞു വന്ന റിട്ടയേർഡ് ബിഎസ്എഫ് ജവാൻ മരിച്ചു.

## Article Content

**കൊല്ലം: **കൊല്ലം കടയ്ക്കലിൽ കടന്നൽ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞു വന്ന റിട്ടയേർഡ് ബിഎസ്എഫ് ജവാൻ മരിച്ചു.

കടയ്ക്കൽ പുതുക്കോണം സ്വദേശി വിജയനാണ് തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിരിക്കെ മരിച്ചത്.

ജൂൺ 27 നാണ് വിജയന് ഗുരുതരമായി കടന്നൽ കുത്തേറ്റത്. വീടിന് പിന്നിലെ കാടു വെട്ടി വൃത്തിയാക്കുന്നതിനിടെ ആയിരുന്നു സംഭവം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370176/retired-bsf-jawan-who-was-undergoing-treatment-after-being-stung-by-hornets-in-kadakkal-has-died)