---
title: "സ്പൈനൽ മസ്കുലാർ അട്രോഫി: ധ്രുവാന്റെ ജീവൻ രക്ഷിക്കാൻ സുമനസ്സുകൾ കൈകോർക്കുന്നു; ഇനി വേണ്ടത് 3 കോടി"
english_title: "A community stands in support of Dhruvan,Spinal Muscular Atrophynew"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370172/a-community-stands-in-support-of-dhruvan-Spinal-Muscular-Atrophy-new"
published_at: "2026-07-03T14:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a477ea4ce6a3_166.jpg"
keywords: ["Latest News", "Ernakulam", "Spinal Muscular Atrophy", "Dhruvan"]
---

# സ്പൈനൽ മസ്കുലാർ അട്രോഫി: ധ്രുവാന്റെ ജീവൻ രക്ഷിക്കാൻ സുമനസ്സുകൾ കൈകോർക്കുന്നു; ഇനി വേണ്ടത് 3 കോടി

> **Lead Summary:** **എറണാകുളം:[ **സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച കുഞ്ഞുമിയയുടെ ചികിത്സയ്ക്കായി കേരളം ഒറ്റക്കെട്ടായി നിന്നതുപോലെ, കൂത്താട്ടുകുളം സ്വദേശികളായ അനന്തുവിന്റെയും അശ്വതിയുടെയും മകൻ ധ്രുവാനു വേണ്ടി സുമനസ്സുകൾ കൈകോർക്കുന്നു. ‘സേവ് ബേബി ധ്രുവാൻ’ എന്ന പേരിൽ ആരംഭിച്ച ക്യാംപെയ്നിലൂടെ ഇതിനകം 13 കോടി രൂപ സമാഹരിക്കാനായതായി കുടുംബം അറിയിച്ചു.

## Article Content

**എറണാകുളം:[ **സ്പൈനൽ മസ്കുലാർ അട്രോഫി ബാധിച്ച കുഞ്ഞുമിയയുടെ ചികിത്സയ്ക്കായി കേരളം ഒറ്റക്കെട്ടായി നിന്നതുപോലെ, കൂത്താട്ടുകുളം സ്വദേശികളായ അനന്തുവിന്റെയും അശ്വതിയുടെയും മകൻ ധ്രുവാനു വേണ്ടി സുമനസ്സുകൾ കൈകോർക്കുന്നു. ‘സേവ് ബേബി ധ്രുവാൻ’ എന്ന പേരിൽ ആരംഭിച്ച ക്യാംപെയ്നിലൂടെ ഇതിനകം 13 കോടി രൂപ സമാഹരിക്കാനായതായി കുടുംബം അറിയിച്ചു.

ചികിത്സയ്ക്കായി ആവശ്യമായ ആകെ തുകയുടെ 81 ശതമാനവും ഇതിനോടകം ലഭിച്ചുകഴിഞ്ഞു. ബാക്കി വേണ്ടുന്ന മൂന്ന് കോടി രൂപ കൂടി സമാഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് കുടുംബവും നാട്ടുകാരും. വ്യാഴാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം 13,00,24,322 രൂപയാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്.

കുഞ്ഞിന് ഒരു മാസം പ്രായമുള്ളപ്പോഴാണ് കാലുകളുടെ ചലനശേഷി കുറയുന്നത് മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ വിദഗ്ധ പരിശോധനയിലാണ് എസ്എംഎ എന്ന രോഗാവസ്ഥ സ്ഥിരീകരിച്ചത്. ഈ ഘട്ടത്തിൽ ധ്രുവാനു സഹായവുമായി നിരവധി പേരാണ് രംഗത്തെത്തിയത്.

രാമപുരത്തെ 16 ഓട്ടോ ഡ്രൈവർമാർ ഒരു ദിവസത്തെ വരുമാനം കുഞ്ഞിനായി നൽകി. പിറവം- കൂത്താട്ടുകുളം റൂട്ടിലോടുന്ന ഒരു സ്വകാര്യ ബസ് ജീവനക്കാരും ഒരു ദിവസത്തെ വരുമാനം ചികിത്സാ സഹായമായി കൈമാറി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370172/a-community-stands-in-support-of-dhruvan-Spinal-Muscular-Atrophy-new)