---
title: "സുഹൃത്തുമായി വിഡിയോ കോളിൽ സംസാരിക്കുന്നതിനിടെ ഹൈദരാബാദിൽ യുവതി ഹോട്ടൽ മുറിയിൽ ജീവനൊടുക്കി"
english_title: "Woman commits suicide while talking on video call with friend; died in hotel room"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370166/woman-commits-suicide-while-talking-on-video-call-with-friend-died-in-hotel-room"
published_at: "2026-07-03T14:18:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3dd13f9fed4_crime.jpg"
keywords: ["Latest news", "Hotel room", "Video call", "Suicide"]
---

# സുഹൃത്തുമായി വിഡിയോ കോളിൽ സംസാരിക്കുന്നതിനിടെ ഹൈദരാബാദിൽ യുവതി ഹോട്ടൽ മുറിയിൽ ജീവനൊടുക്കി

> **Lead Summary:** ഹൈദരാബാദ്: **[** സുഹൃത്തുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ യുവതി ഹോട്ടൽ മുറിയിൽ ജീവനൊടുക്കി. അൽവാൽ സ്വദേശിനിയായ രേണുക ആണ് മരിച്ചത്. ഹൈദരാബാദിലെ ലങ്കർ ഹൗസിലുള്ള ഹോട്ടലിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ രേണുക നഗരത്തിലെ റസ്റ്ററന്റ് ആൻഡ് പബ്ബിലെ ജീവനക്കാരിയാണ്.

## Article Content

ഹൈദരാബാദ്: **[** സുഹൃത്തുമായി വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെ യുവതി ഹോട്ടൽ മുറിയിൽ ജീവനൊടുക്കി. അൽവാൽ സ്വദേശിനിയായ രേണുക ആണ് മരിച്ചത്. ഹൈദരാബാദിലെ ലങ്കർ ഹൗസിലുള്ള ഹോട്ടലിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ രേണുക നഗരത്തിലെ റസ്റ്ററന്റ് ആൻഡ് പബ്ബിലെ ജീവനക്കാരിയാണ്.

കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് രേണുക ഒരു യുവാവിനൊപ്പം ഹോട്ടലിൽ മുറിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി പത്തരയോടെ ഈ യുവാവ് ഹോട്ടലിൽ നിന്ന് പോയിരുന്നു. തുടർന്ന് മുറിയിൽ തനിച്ചായ രേണുക രാത്രി 11.56 ഓടെ ഭക്ഷണം ഓർഡർ ചെയ്തതായി ഹോട്ടൽ രേഖകൾ വ്യക്തമാക്കുന്നു. ഇതിനുശേഷമാണ് രേണുക തന്റെ സുഹൃത്തായ സത്യയെ വീഡിയോ കോൾ ചെയ്തത്. സംഭാഷണത്തിനിടെ പുലർച്ചെ 12.24 ഓടെ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് ലങ്കർ ഹൗസ് സബ് ഇൻസ്പെക്ടർ സയ്യിദ് മുനവർ അലി അറിയിച്ചു.

ഹോട്ടൽ ജീവനക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചുവരികയാണ്. യുവതിയുടെ മൊബൈൽ ഫോൺ പരിശോധിക്കുന്നതിനൊപ്പം, ഒപ്പമുണ്ടായിരുന്ന യുവാവിനെ ചോദ്യം ചെയ്തുവരികയാണെന്നും അന്വേഷണത്തിന് ശേഷം മാത്രമേ യഥാർഥ കാരണം വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370166/woman-commits-suicide-while-talking-on-video-call-with-friend-died-in-hotel-room)