---
title: "കോഴിക്കോട് വടകരയിൽ വൻ കറൻസി-സ്വർണ്ണക്കടത്ത്: കുറ്റകൃത്യ സംഘത്തിലെ കണ്ണിയായ യുവാവ് പിടിയിൽ  "
english_title: "Huge currency and gold smuggling in Vadakara: Youth linked to crime gang arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370162/huge-currency-and-gold-smuggling-in-vadakara-youth-linked-to-crime-gang-arrested"
published_at: "2026-07-03T14:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a47499bb16fd_POLICE.jpg"
keywords: ["Latest news", "Currency and gold smuggling", "Vadakara", "Arrested"]
---

# കോഴിക്കോട് വടകരയിൽ വൻ കറൻസി-സ്വർണ്ണക്കടത്ത്: കുറ്റകൃത്യ സംഘത്തിലെ കണ്ണിയായ യുവാവ് പിടിയിൽ  

> **Lead Summary:** കോഴിക്കോട്: **[ **വടകര രേഖകളില്ലാതെ കടത്തുകയായിരുന്ന ഒരു കോടി നാല് ലക്ഷത്തി അൻപതിനായിരം രൂപയുടെ ഇന്ത്യൻ കറൻസി നോട്ടുകളുമായി വടകര സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടി. വടകര നാരായണ നഗരം മാധുരി നിവാസിൽ സുഭാഷിന്റെ മകൻ മനോജ് സുഭാഷ് ആണ് വടകര പൊലീസിന്റെ പിടിയിലായത്. അനധികൃതമായി കറൻസി നോട്ടുകളും സ്വർണ്ണവും കടത്തിക്കൊണ്ടുപോയി നിയമവിരുദ്ധ ഇടപാടുകൾ നടത്തുന്ന സംഘടിത കുറ്റകൃത്യ സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

## Article Content

കോഴിക്കോട്: **[ **വടകര രേഖകളില്ലാതെ കടത്തുകയായിരുന്ന ഒരു കോടി നാല് ലക്ഷത്തി അൻപതിനായിരം രൂപയുടെ ഇന്ത്യൻ കറൻസി നോട്ടുകളുമായി വടകര സ്വദേശിയായ യുവാവിനെ പൊലീസ് പിടികൂടി. വടകര നാരായണ നഗരം മാധുരി നിവാസിൽ സുഭാഷിന്റെ മകൻ മനോജ് സുഭാഷ് ആണ് വടകര പൊലീസിന്റെ പിടിയിലായത്. അനധികൃതമായി കറൻസി നോട്ടുകളും സ്വർണ്ണവും കടത്തിക്കൊണ്ടുപോയി നിയമവിരുദ്ധ ഇടപാടുകൾ നടത്തുന്ന സംഘടിത കുറ്റകൃത്യ സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.

വടകര ടൗൺ ഹാളിന് സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് പ്രതി വലയിലായത്. വടകര അടക്കാതെരു ഭാഗത്ത് നിന്നും പഴയ ബസ് സ്റ്റാൻ്റ് ഭാഗത്തേക്ക് വരികയായിരുന്ന ടാറ്റാ സഫാരി കാർ പൊലീസ് തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് കാർ വിശദമായി പരിശോധിച്ചപ്പോഴാണ് പിൻസീറ്റിൽ സൂക്ഷിച്ചിരുന്ന രണ്ട് ബാഗുകളിൽ നിന്നായി രേഖകളില്ലാത്ത കറൻസി നോട്ടുകൾ കണ്ടെടുത്തത്.

പണത്തെക്കുറിച്ച് തൃപ്തികരമായ മറുപടി നൽകാൻ ഡ്രൈവർ മനോജ് സുഭാഷിന് സാധിച്ചില്ല. ഇന്ത്യൻ കറൻസി വിനിയോഗ ചട്ടത്തിന് വിരുദ്ധമായി അനധികൃതമായി കടത്തിക്കൊണ്ടുവന്ന പണമാണിതെന്ന് വ്യക്തമായതോടെ രാത്രി പണവും ബാഗുകളും കടത്താൻ ഉപയോഗിച്ച സഫാരി കാറും പൊലീസ് മഹസ്സർ പ്രകാരം കസ്റ്റഡിയിലെടുത്തു. വൻതോതിൽ കറൻസിയും സ്വർണ്ണവും കടത്തുന്ന സംഘടിത മാഫിയയ്ക്ക് പിന്നിലുള്ളവരെ കണ്ടെത്താൻ വടകര പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

**[
](http://(truevisionnews.com))**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370162/huge-currency-and-gold-smuggling-in-vadakara-youth-linked-to-crime-gang-arrested)