---
title: "കോഴിക്കോട് പയ്യോളിയിൽ സ്വകാര്യ ലാബിനുനേരെ അക്രമം; ഉടമയ്ക്കും ജീവനക്കാർക്കും പരിക്ക്"
english_title: "Attack on private lab in Payyoli"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370133/attack-on-private-lab-in-payyoli"
published_at: "2026-07-03T12:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4763da5d984_12.jpg"
keywords: ["Latest News", "Kozhikode", "Payyoli", "Attack On Private Lab"]
---

# കോഴിക്കോട് പയ്യോളിയിൽ സ്വകാര്യ ലാബിനുനേരെ അക്രമം; ഉടമയ്ക്കും ജീവനക്കാർക്കും പരിക്ക്

> **Lead Summary:** **കോഴിക്കോട്: [**പയ്യോളി പേരാമ്പ്ര റോഡിലെ സ്വകാര്യ ലാബിൽ അതിക്രമിച്ചുകയറിയ അക്രമിസംഘം ഉടമയെയും ജീവനക്കാരെയും മർദിച്ചു. ലാബ് ഉടമ മൂരാട് സ്വദേശി പി.ടി. വിനോദ് , ജീവനക്കാരായ സൗദ , ആതിര എന്നിവർക്കാണ് പരിക്കേറ്റത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ വിനോദിനെ മേലടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വടകര സഹകരണ ആശുപത്രിയിലേക്ക് മാറ്റി.

## Article Content

**കോഴിക്കോട്: [**പയ്യോളി പേരാമ്പ്ര റോഡിലെ സ്വകാര്യ ലാബിൽ അതിക്രമിച്ചുകയറിയ അക്രമിസംഘം ഉടമയെയും ജീവനക്കാരെയും മർദിച്ചു. ലാബ് ഉടമ മൂരാട് സ്വദേശി പി.ടി. വിനോദ് , ജീവനക്കാരായ സൗദ , ആതിര എന്നിവർക്കാണ് പരിക്കേറ്റത്. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ വിനോദിനെ മേലടി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വടകര സഹകരണ ആശുപത്രിയിലേക്ക് മാറ്റി.

ലാബിനോട് ചേർന്നുള്ള ഡോക്ടറുടെ കൺസൾട്ടിങ് മുറിയിലേക്ക് ബലംപ്രയോഗിച്ച് കൊണ്ടുപോയി സംഘം ക്രൂരമായി മർദിക്കുകയായിരുന്നു. തടയാൻ ശ്രമിച്ച ജീവനക്കാരായ സൗദയ്ക്കും ആതിരയ്ക്കും നേരെയും അക്രമമുണ്ടായി.

ലാബിന്റെ ഗ്ലാസുകൾ തകർത്ത് സംഘം വലിയ നാശനഷ്ടങ്ങളും വരുത്തി. പയ്യോളി പോലീസും നാട്ടുകാരും ചേർന്നാണ് സംഘർഷം നിയന്ത്രിച്ചത്. സംഭവത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പയ്യോളി ടൗണിൽ പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.

അക്രമികളെ എത്രയും വേഗം പിടികൂടണമെന്ന് വ്യാപാരികൾ പോലീസിനോട് ആവശ്യപ്പെട്ടു. കെ.ടി. വിനോദൻ അധ്യക്ഷനായ യോഗത്തിൽ കെ.എം. സമീർ, എം. ഫൈസൽ, എൻ.കെ.ടി. നാസർ, സുനൈദ് തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370133/attack-on-private-lab-in-payyoli)