---
title: "  വിജയ്ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽ "
english_title: "Controversial remarks against Vijay; DMK MLA Anita Radhakrishnan arrested."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370128/controversial-remarks-against-vijay-dmk-mla-anita-radhakrishnan-arrested"
published_at: "2026-07-03T12:41:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a476122405c3_arrwst.jpg"
keywords: ["DMK MLA Anitha Radhakrishnan", "Controversial remarks against Vijay", "Arrest"]
---

#   വിജയ്ക്കെതിരായ വിവാദ പരാമർശം; ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിൽ 

> **Lead Summary:** **ചെന്നൈ: **മുഖ്യമന്ത്രി വിജയ്ക്കെതിരായ വിവാദ പരാമർശത്തിൽ തമിഴ്നാട്ടിൽ ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിലായി. മദ്രാസ് ഹൈക്കോടതി മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയതിനു തൊട്ടുപിന്നാലെയാണ് നടപടി ഉണ്ടായിരിക്കുന്നത്. സ്റ്റാലിൻ മന്ത്രിസഭയിൽ അംഗമായിരുന്നു.

## Article Content

**ചെന്നൈ: **മുഖ്യമന്ത്രി വിജയ്ക്കെതിരായ വിവാദ പരാമർശത്തിൽ തമിഴ്നാട്ടിൽ ഡിഎംകെ എംഎൽഎ അനിത രാധാകൃഷ്ണൻ അറസ്റ്റിലായി. മദ്രാസ് ഹൈക്കോടതി മുൻ‌കൂർ ജാമ്യാപേക്ഷ തള്ളിയതിനു തൊട്ടുപിന്നാലെയാണ് നടപടി ഉണ്ടായിരിക്കുന്നത്. സ്റ്റാലിൻ മന്ത്രിസഭയിൽ അംഗമായിരുന്നു.

ഏഴ് തവണ എംഎൽഎ ആയിട്ടുള്ള സ്റ്റാലിൻ സർക്കാരിൽ മുൻ മന്ത്രിയുമായിരുന്ന അനിത രാധാകൃഷ്ണനെയാണ് അറസ്റ്റ് ചെയ്തത്. കഴി‍ഞ്ഞ മാസം 20ന് തൂത്തുക്കുടിയിൽ നടന്ന പൊതുയോ​ഗത്തിൽ വിജയ്ക്കെതിരായി വ്യക്തിപരമായ അധിക്ഷേപം ഉൾപ്പടെ നടത്തിയിരുന്നു.

ഇത് വലിയ വിവാദങ്ങൾക്ക് വഴി വെക്കുകയും പൊലീസ് കേസെടുക്കുകയുമായിരുന്നു. സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും സൃഷ്ടിക്കുന്ന ശ്രമങ്ങൾ അടക്കം വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ഇതിനെതിരെ അനിത രാധാകൃഷ്ണൻ മദ്രാസ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ, ഇത് കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370128/controversial-remarks-against-vijay-dmk-mla-anita-radhakrishnan-arrested)