---
title: "പള്ളിക്കരയിൽ ഭിന്നശേഷിക്കാരിയായ 17-കാരിയെ ക്രൂര പീഡനത്തിനിരയാക്കിയെന്ന് പരാതി; കേസെടുത്ത് ബേക്കൽ പൊലീസ്"
english_title: "Complaint alleges brutal abuse of a 17-year-old girl with disabilities in Pallikkara"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370120/complaint-alleges-brutal-abuse-of-a-17-year-old-girl-with-disabilities-in-pallikkara"
published_at: "2026-07-03T12:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/695f3b538434d_rape.jpg"
keywords: ["Latest News", "Sexual Abuse", "Complaint", "Police Case", "Kasaragod"]
---

# പള്ളിക്കരയിൽ ഭിന്നശേഷിക്കാരിയായ 17-കാരിയെ ക്രൂര പീഡനത്തിനിരയാക്കിയെന്ന് പരാതി; കേസെടുത്ത് ബേക്കൽ പൊലീസ്

> **Lead Summary:** കാസർഗോഡ്: പള്ളിക്കരയിൽ ഭിന്നശേഷിക്കാരിയായ 17കാരിയെ ക്രൂര പീഡനത്തിനിരയാക്കിയെന്ന് പരാതി. ഓട്ടോ ഡ്രൈവറും സുഹൃത്തുക്കളുമടങ്ങിയ അഞ്ച് പേർ പീഡിപ്പിച്ചെന്നാണ് പരാതി. ശിശു ക്ഷേമസമിതി നൽകിയ റിപ്പോർട്ടിനെ തുടർന്ന് ബേക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു.

## Article Content

കാസർഗോഡ്: പള്ളിക്കരയിൽ ഭിന്നശേഷിക്കാരിയായ 17കാരിയെ ക്രൂര പീഡനത്തിനിരയാക്കിയെന്ന് പരാതി. ഓട്ടോ ഡ്രൈവറും സുഹൃത്തുക്കളുമടങ്ങിയ അഞ്ച് പേർ പീഡിപ്പിച്ചെന്നാണ് പരാതി. ശിശു ക്ഷേമസമിതി നൽകിയ റിപ്പോർട്ടിനെ തുടർന്ന് ബേക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു.

പ്രതികളെ കണ്ടെത്തുന്നതിന് പൊലീസ് പീഡനത്തിനിരയായ പെൺകുട്ടിയിൽ നിന്ന് വിശദമായ മൊഴിയെടുക്കും.

ഓട്ടോ ഡ്രൈവറാണ് പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പിന്നീട് ഇയാളുടെ സുഹൃത്തുക്കളായ നാല് പേര്‍ കൂടി ചേര്‍ന്ന് വീണ്ടും അതിക്രമത്തിനിരയാക്കുകയായിരുന്നു. ജില്ലാ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി വ്യക്തമായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370120/complaint-alleges-brutal-abuse-of-a-17-year-old-girl-with-disabilities-in-pallikkara)