---
title: "നിങ്ങൾക്കുമില്ലേ മക്കൾ? കരയുന്ന കുഞ്ഞുങ്ങളെ വാഷിങ് മെഷീനിനുള്ളിൽ പൂട്ടിയിട്ടു,  വായിലേക്ക് ജെറ്റ് സ്പ്രേ ഉപയോഗിച്ച് വെള്ളം ചീറ്റിച്ച് ക്രൂരത; ബംഗളൂരു ഡേ കെയറിലെ രണ്ട് ആയമാർ അറസ്റ്റിൽ"
english_title: "Two caretakers have been arrested for the brutal abuse of toddlers at a day-care center."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370116/two-caretakers-have-been-arrested-for-the-brutal-abuse-of-toddlers-at-a-day-care-center"
published_at: "2026-07-03T12:15:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a475b13678cf_decare.jpg"
keywords: ["Bengaluru Daycare", "Daycare Cruelty)", "Child Abuse in Daycare", "Nannies Arrested", "IT Company Daycare"]
---

# നിങ്ങൾക്കുമില്ലേ മക്കൾ? കരയുന്ന കുഞ്ഞുങ്ങളെ വാഷിങ് മെഷീനിനുള്ളിൽ പൂട്ടിയിട്ടു,  വായിലേക്ക് ജെറ്റ് സ്പ്രേ ഉപയോഗിച്ച് വെള്ളം ചീറ്റിച്ച് ക്രൂരത; ബംഗളൂരു ഡേ കെയറിലെ രണ്ട് ആയമാർ അറസ്റ്റിൽ

> **Lead Summary:** **ബം​ഗളൂരു: **ബംഗളൂരുവിലെ പ്രമുഖ ഐടി ക​മ്പ​നി​ക്കു​ള്ളി​ലെ ഡേ കെയറിൽ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് ആയമാർ അറസ്റ്റിൽ. മ​റ്റ് മൂ​ന്ന് പേ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. അ​ഞ്ചു പേ​ർ​ക്കു​മെ​തി​രെ പൊലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

## Article Content

**ബം​ഗളൂരു: **ബംഗളൂരുവിലെ പ്രമുഖ ഐടി ക​മ്പ​നി​ക്കു​ള്ളി​ലെ ഡേ കെയറിൽ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ രണ്ട് ആയമാർ അറസ്റ്റിൽ. മ​റ്റ് മൂ​ന്ന് പേ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. അ​ഞ്ചു പേ​ർ​ക്കു​മെ​തി​രെ പൊലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

ര​ണ്ട് വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള കുഞ്ഞുങ്ങളെ വാഷിങ് മെഷീനിനുള്ളിൽ പൂട്ടിയിടുകയും, ജെറ്റ് സ്പ്രേ ഉപയോഗിച്ച് വായിലേക്ക് വെള്ളം ചീറ്റിക്കുകയും ചെയ്തതടക്കമുള്ള അതീവ ഗുരുതരമായ ആരോപണങ്ങളാണ് ഇവർക്കെതിരെ ഉയർന്നിരിക്കുന്നത്.

ക്രൂ​ര​ത​യു​ടെ ദൃ​ശ്യ​ങ്ങ​ൾ വാ​ട്സാ​പ്പി​ലൂ​ടെ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്.ബം​ഗ​ളൂ​രു​വി​ലെ എ​ച്ച്എ​എ​ൽ കാ​മ്പ​സി​ലു​ള്ള കേ​പ്‌​ജെ​മി​നി ഐ​ടി ക​മ്പ​നി​ക്കു​ള്ളി​ലെ ഡേ ​കെ​യ​റി​ലെ ആ​യ​മാ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. ഐ​ടി ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ർ ജോ​ലി​സ​മ​യ​ത്ത് ത​ങ്ങ​ളു​ടെ കു​ഞ്ഞു​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ൻ ഏ​ൽ​പ്പി​ക്കു​ന്ന ഡേ ​കെ​യ​റി​ലാ​ണ് ന​ടു​ക്കു​ന്ന സം​ഭ​വം.

കു​ട്ടി​ക​ൾ ക​ര​യു​ക​യോ ബ​ഹ​ളം​വെ​ക്കു​ക​യോ ചെ​യ്യു​മ്പോ​ഴാ​ണ് ജീ​വ​ന​ക്കാ​ർ ഇ​ത്ത​ര​ത്തി​ൽ ക്രൂ​ര​ത കാ​ട്ടി​യി​രു​ന്ന​തെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.വ​നി​താ ജീ​വ​ന​ക്കാ​രു​ടെ പേ​രി​ൽ ജു​വ​നൈ​ൽ ജ​സ്റ്റി​സ് നി​യ​മ​പ്ര​കാ​ര​മു​ള്ള വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ ബാ​ല​വ​കാ​ശ ക​മ്മി​ഷ​നും സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370116/two-caretakers-have-been-arrested-for-the-brutal-abuse-of-toddlers-at-a-day-care-center)