---
title: "'മയക്ക് മരുന്നായാലും തീവ്രവാദമായാലും അത് ഞമ്മൻ്റെ ആൾക്കാരറിയാതെ ഇവിടെ നടക്കില്ല'; ജിഫ്രി തങ്ങൾക്കും മുസ്‌ലിം സമുദായത്തിനുമെതിരായ പരാമർശം; ആര്‍.വി ബാബുവിനെതിരെ കേസെടുത്തു"
english_title: "Case registered against Hindu Aikya Vedi President R.V. Babu for making racist remarks against Jifri Thangal."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370072/case-registered-against-hindu-aikya-vedi-president-rv-babu-for-making-racist-remarks-against-jifri-thangal"
published_at: "2026-07-03T09:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4738d19314d_BABU.jpg"
keywords: ["Racist abuse against Jifri Thangal", "Jifri Thangal", "Racial abuse", "Hindu Aikya Vedi President", "R.V. Babu", "PoliceCase"]
---

# 'മയക്ക് മരുന്നായാലും തീവ്രവാദമായാലും അത് ഞമ്മൻ്റെ ആൾക്കാരറിയാതെ ഇവിടെ നടക്കില്ല'; ജിഫ്രി തങ്ങൾക്കും മുസ്‌ലിം സമുദായത്തിനുമെതിരായ പരാമർശം; ആര്‍.വി ബാബുവിനെതിരെ കേസെടുത്തു

> **Lead Summary:** **കൊച്ചി: **മുസ്‌ലിം സമുദായത്തിനും സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങൾക്കുമെതിരെ വംശീയ അധിക്ഷേപം നടത്തിയെന്ന പരാതിയിൽ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി ബാബുവിനെതിരെ തൃക്കാക്കര പോലീസ് കേസെടുത്തു. പിഡിപി കേന്ദ്രകമ്മിറ്റി അംഗം അഷ്റഫ് വാഴക്കാല നൽകിയ പരാതിയിലാണ് നടപടി.

## Article Content

**കൊച്ചി: **മുസ്‌ലിം സമുദായത്തിനും സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങൾക്കുമെതിരെ വംശീയ അധിക്ഷേപം നടത്തിയെന്ന പരാതിയിൽ ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ.വി ബാബുവിനെതിരെ തൃക്കാക്കര പോലീസ് കേസെടുത്തു. പിഡിപി കേന്ദ്രകമ്മിറ്റി അംഗം അഷ്റഫ് വാഴക്കാല നൽകിയ പരാതിയിലാണ് നടപടി.

കേരളത്തെ ലഹരിമുക്തമാക്കാൻ ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ പ്രചാരണത്തിനായി സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങളെ ഒപ്പം കൂട്ടിയ ആഭ്യന്തരമന്ത്രിയുടെ നടപടിയെ അധിക്ഷേപിച്ച് രംഗത്തെത്തിയിരുന്നു. മറ്റ് സമുദായ നേതാക്കളേക്കാൾ ഇക്കാര്യത്തിൽ മുൻ കൈ എടുക്കേണ്ടത് സമസ്ത നേതാക്കളും കൂട്ടരുമാണ്.

കാരണം സംസ്ഥാനത്ത് മയക്ക് മരുന്ന് വ്യാപകമായി വിപണനം നടത്തുന്നവരും കള്ളക്കടത്തിലൂടെ കേരളത്തിലേക്ക് എത്തിക്കുന്നതും ഭൂരിഭാഗം പേരും തങ്ങളുടെ തന്നെ സമുദായത്തിൽ പെട്ടവരാണ് എന്നത് ആ സമുദായത്തിന് തന്നെ നാണക്കേടാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ആര്‍.വി ബാബു ആരോപിച്ചിരുന്നു. മയക്കുമരുന്നായാലും തീവ്രവാദമായാലും ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ടവരുടെ അറിവില്ലാതെ ഇവിടെ നടക്കില്ലെന്നാണ് നാട്ടുകാരുടെ അനുഭവമെന്നും കുറിപ്പിൽ എഴുതിയിരുന്നു.

**ഫേസ്ബുക്ക് പോസ്റ്റ്**

*കേരളത്തെ ലഹരിമുക്തമാക്കാൻ ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ്റെ പ്രചരണാർത്ഥം സമസ്തയുടെ നേതാവ് ജഫ്രി മുത്തുക്കോയ തങ്ങളെ തന്നെ ആഭ്യന്തര മന്ത്രി കൂട്ട് പിടിച്ചത് നന്നായി . മറ്റ് സമുദായ നേതാക്കളേക്കാൾ ഇക്കാര്യത്തിൽ മുൻ കൈ എടുക്കേണ്ടത് സമസ്ത നേതാക്കളും കൂട്ടരുമാണ്.*

* കാരണം സംസ്ഥാനത്ത് മയക്ക് മരുന്ന് വ്യാപകമായി വിപണനം നടത്തുന്നവരും കള്ളക്കടത്തിലൂടെ കേരളത്തിലേക്ക് എത്തിക്കുന്നതും ഭൂരിഭാഗം പേരും തങ്ങളുടെ തന്നെ സമുദായത്തിൽ പെട്ടവരാണ് എന്നത് ആ സമുദായത്തിന് തന്നെ നാണക്കേടാണ്.. മയക്ക് മരുന്നായാലും തീവ്രവാദമായാലും അത് ഞമ്മൻ്റെ ആൾക്കാരറിയാതെ ഇവിടെ നടക്കില്ല എന്നാണ് നാട്ടുകാരുടെ അനുഭവം.*

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370072/case-registered-against-hindu-aikya-vedi-president-rv-babu-for-making-racist-remarks-against-jifri-thangal)