---
title: "അവസാന സെക്കൻഡിലെ വാർ വിധി; പോർച്ചുഗൽ  ക്രൊയേഷ്യ മത്സരത്തിൽ റഫറിക്കെതിരെ കുപ്പിയേറ്, സ്റ്റേഡിയത്തിൽ പ്രതിഷേധം! "
english_title: "Pre-quarterfinal match between Portugal and Croatia; dramatic scenes in Toronto"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370063/Pre-quarterfinal-match-between-Portugal-and-Croatia-dramatic-scenes-in-Toronto"
published_at: "2026-07-03T09:18:00+05:30"
category: "Fifa World Cup 2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4732b11e00c_1.jpg"
keywords: ["Latest News", "Portugal Croatia Match", "Fifa World Cup 2026", "Protest At The Stadium"]
---

# അവസാന സെക്കൻഡിലെ വാർ വിധി; പോർച്ചുഗൽ  ക്രൊയേഷ്യ മത്സരത്തിൽ റഫറിക്കെതിരെ കുപ്പിയേറ്, സ്റ്റേഡിയത്തിൽ പ്രതിഷേധം! 

> **Lead Summary:** **ടൊറാന്‍റോ:[ **ലോകകപ്പില്‍ പോർച്ചുഗലും ക്രൊയേഷ്യയും തമ്മിലുള്ള പ്രീ-ക്വാർട്ടർ പോരാട്ടം അവസാനിച്ചത് കടുത്ത പ്രതിഷേധങ്ങൾക്കും നാടകീയതയ്ക്കും വഴിവെച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പോർച്ചുഗൽ വിജയം ഉറപ്പിച്ച മത്സരത്തിന്‍റെ അവസാന നിമിഷം വാർ ഇടപെടലിലൂടെ ക്രൊയേഷ്യയുടെ സമനില ഗോൾ നിഷേധിച്ചത് കായിക പ്രേമികളെ ഞെട്ടിച്ചു.

## Article Content

**ടൊറാന്‍റോ:[ **ലോകകപ്പില്‍ പോർച്ചുഗലും ക്രൊയേഷ്യയും തമ്മിലുള്ള പ്രീ-ക്വാർട്ടർ പോരാട്ടം അവസാനിച്ചത് കടുത്ത പ്രതിഷേധങ്ങൾക്കും നാടകീയതയ്ക്കും വഴിവെച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പോർച്ചുഗൽ വിജയം ഉറപ്പിച്ച മത്സരത്തിന്‍റെ അവസാന നിമിഷം വാർ ഇടപെടലിലൂടെ ക്രൊയേഷ്യയുടെ സമനില ഗോൾ നിഷേധിച്ചത് കായിക പ്രേമികളെ ഞെട്ടിച്ചു.

റഫറിയുടെ തീരുമാനത്തിൽ രോഷാകുലരായ ക്രൊയേഷ്യൻ ആരാധകർ സ്റ്റേഡിയത്തിലേക്ക് കുപ്പികളും മറ്റ് വസ്തുക്കളും വലിച്ചെറിഞ്ഞത് വലിയ സംഘർഷത്തിനാണ് വഴിവെച്ചത്. മത്സരത്തിന്‍റെ പത്താം മിനിറ്റ് ഇഞ്ചുറി ടൈമിലായിരുന്നു സംഭവങ്ങളുടെ തുടക്കം. 2-1 എന്ന നിലയിൽ പോർച്ചുഗൽ മുന്നിട്ടുനിൽക്കെ, ക്രൊയേഷ്യയുടെ അവസാന നീക്കത്തിനൊടുവിൽ ജോസ്കോ ഗവാർഡിയോൾ പന്ത് വലയിലെത്തിച്ചതോടെ സ്റ്റേഡിയം ആകെ ആവേശത്തിലായി.

എന്നാൽ, പന്ത് സ്വീകരിക്കുന്ന സമയത്ത് മരിയോ പാസാലിച്ച് ഓഫ്‌സൈഡ് പൊസിഷനിലായിരുന്നുവെന്ന് വാർ പരിശോധനയിൽ തെളിഞ്ഞു. പാസാലിച്ചിലേക്ക് പന്ത് എത്തിയത് ഡിഫൻഡറുടെ ശരീരത്തിൽ തട്ടിയാണെങ്കിലും, അത് മനഃപൂർവമുള്ള ഇടപെടലല്ലെന്ന് കണ്ടെത്തിയതോടെ റഫറി ഗോൾ റദ്ദാക്കുകയായിരുന്നു.

ഇതോടെ രോഷം അണപൊട്ടിയ ആരാധകർ മൈതാനത്തേക്ക് മാലിന്യങ്ങൾ വലിച്ചെറിയുകയും റഫറിക്കെതിരെ കൂവിവിളിക്കുകയും ചെയ്തു. മത്സരത്തിലുടനീളം തകർപ്പൻ പ്രകടനം കാഴ്ചവെച്ച ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് പോർച്ചുഗലിന്‍റെ വിജയശിൽപ്പി. 53-ാം മിനിറ്റിൽ ഇവാൻ പെരിസിച്ചിലൂടെ ക്രൊയേഷ്യയാണ് ആദ്യം ലീഡ് നേടിയത്. എന്നാൽ 68-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റിയ റൊണാൾഡോ ടീമിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.

നോക്കൗട്ട് ഘട്ടത്തിൽ റൊണാൾഡോ നേടുന്ന കന്നി ലോകകപ്പ് ഗോൾ കൂടിയായിരുന്നു ഇത്. പിന്നീട്, പകരക്കാരനായി ഇറങ്ങിയ ഗോൺസാലോ റാമോസ് 90+4 മിനിറ്റിൽ പോർച്ചുഗലിന്‍റെ വിജയഗോൾ നേടി. ഈ ജയത്തോടെ പ്രീ-ക്വാർട്ടറിൽ സ്പെയിനുമായി മാറ്റുരയ്ക്കാനാണ് പോർച്ചുഗലിന്‍റെ തീരുമാനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370063/Pre-quarterfinal-match-between-Portugal-and-Croatia-dramatic-scenes-in-Toronto)