---
title: "പത്തനംതിട്ടയിൽ പത്തു വയസ്സുകാരിക്ക് ഷിഗെല്ല; സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം ഉയരുന്നു "
english_title: "Pathanamthitta district: Ten-year-old girl from Ezhikkad Unnati infected with Shagella"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370058/pathanamthitta-district-ten-year-old-girl-from-ezhikkad-unnati-infected-with-shagella"
published_at: "2026-07-03T09:08:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30d08669b5a_shigalla.jpg"
keywords: ["Latest news", "Shigella", "Pathanamthitta", "Ezhikkad", "Ten-year-old girl"]
---

# പത്തനംതിട്ടയിൽ പത്തു വയസ്സുകാരിക്ക് ഷിഗെല്ല; സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം ഉയരുന്നു 

> **Lead Summary:** പത്തനംതിട്ട: **[** ജില്ലയിൽ ആദ്യമായി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. എഴിക്കാട് ഉന്നതിയിലെ പത്ത് വയസ്സുകാരിക്കാണ് രോഗം ബാധിച്ചത്. പെൺകുട്ടി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

## Article Content

പത്തനംതിട്ട: **[** ജില്ലയിൽ ആദ്യമായി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. എഴിക്കാട് ഉന്നതിയിലെ പത്ത് വയസ്സുകാരിക്കാണ് രോഗം ബാധിച്ചത്. പെൺകുട്ടി കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

സംസ്ഥാനത്ത് ഷിഗെല്ല ബാധിതരുടെ എണ്ണം വേഗത്തിൽ വർധിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം ആറു പേർക്കാണ് രോഗം സ്ഥിരീകരിച്ചത് (കോഴിക്കോട്-4, പാലക്കാട്-1, പത്തനംതിട്ട-1). ഈ വർഷം ഇതുവരെ 294 പേർക്ക് രോഗബാധയുണ്ടായതിൽ 216 കേസുകളും ജൂൺ മാസത്തിന് ശേഷമുള്ളതാണ്. ജൂൺ മുതൽ ആറു മരണങ്ങളും റിപ്പോർട്ട് ചെയ്തു.

നിലവിൽ കോഴിക്കോട് (76), വയനാട് (26), തൃശൂർ (14), ആലപ്പുഴ (5) എന്നീ നാല് ജില്ലകളിൽ ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് (2025-ൽ 132 പേർ, 2024-ൽ 121 പേർ) ഇത്തവണ രോഗബാധിതരുടെ എണ്ണം വളരെ കൂടുതലാണ്. കൂടുതൽ ജില്ലകളിലേക്ക് രോഗം പടരുന്നത് അസാധാരണ സാഹചര്യമാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.

കുടലിനെ ബാധിക്കുന്ന ബാക്ടീരിയയാണ് ഷിഗെല്ല. വയറിളക്കം, പനി, കടുത്ത വയറുവേദന, ക്ഷീണം, രക്തം കലർന്ന മലം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ബാക്ടീരിയ ശരീരത്തിൽ പ്രവേശിച്ച് മൂന്ന് ദിവസത്തിനകം ലക്ഷണങ്ങൾ കണ്ടുതുടങ്ങും. എന്നാൽ ചിലരിൽ ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370058/pathanamthitta-district-ten-year-old-girl-from-ezhikkad-unnati-infected-with-shagella)