---
title: "'പ്രിയദർശിനി' ഞങ്ങളുടെ കഞ്ഞികുടി മുട്ടിച്ചു  ....! വരുമാനക്കുറവും സാമ്പത്തിക ബാധ്യതയും; എറണാകുളത്ത് മുപ്പതോളം സ്വകാര്യ ബസുകൾ സർവീസ് നിർത്തി"
english_title: "Low revenue and financial liabilities; around 30 private buses in Ernakulam have stopped operations."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370057/low-revenue-and-financial-liabilities-around-30-private-buses-in-ernakulam-have-stopped-operations"
published_at: "2026-07-03T08:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a312093a7121_bus.jpg"
keywords: ["Priyadarshini", "Private buses have stopped services", "Private buses.", "G-Form"]
---

# 'പ്രിയദർശിനി' ഞങ്ങളുടെ കഞ്ഞികുടി മുട്ടിച്ചു  ....! വരുമാനക്കുറവും സാമ്പത്തിക ബാധ്യതയും; എറണാകുളത്ത് മുപ്പതോളം സ്വകാര്യ ബസുകൾ സർവീസ് നിർത്തി

> **Lead Summary:** **കാക്കനാട്: **സാമ്പത്തിക പ്രതിസന്ധിയും യാത്രാക്ലേശവും രൂക്ഷമായ സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ വിവിധ റൂട്ടുകളിൽ സർവീസ് നടത്തിയിരുന്ന മുപ്പതോളം സ്വകാര്യ ബസുകൾ താത്ക്കാലികമായി സർവീസ് നിർത്തിവെച്ചു. ഇതുമായി ബന്ധപ്പെട്ട് ബസുടമകൾ ആർടിഒയ്ക്ക് ഔദ്യോഗികമായി ‘ജി ഫോം’ സമർപ്പിച്ചു.

## Article Content

**കാക്കനാട്: **സാമ്പത്തിക പ്രതിസന്ധിയും യാത്രാക്ലേശവും രൂക്ഷമായ സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ വിവിധ റൂട്ടുകളിൽ സർവീസ് നടത്തിയിരുന്ന മുപ്പതോളം സ്വകാര്യ ബസുകൾ താത്ക്കാലികമായി സർവീസ് നിർത്തിവെച്ചു. ഇതുമായി ബന്ധപ്പെട്ട് ബസുടമകൾ ആർടിഒയ്ക്ക് ഔദ്യോഗികമായി ‘ജി ഫോം’ സമർപ്പിച്ചു.

ബസുകൾ സർവീസ് നിർത്തിവെക്കുന്നതിന് ‘അറ്റകുറ്റപ്പണി’ എന്നാണ് കാരണമായി രേഖപ്പെടുത്തിയിരിക്കുന്നതെങ്കിലും, യഥാർത്ഥ കാരണം കടുത്ത സാമ്പത്തിക നഷ്ടമാണെന്നാണ് സൂചന.  ചില ബസുടമകൾക്ക് സ്ത്രീ യാത്രക്കാരുടെ എണ്ണം കുറഞ്ഞതും പ്രതിസന്ധിക്ക് കാരണമായതായി എന്നും ആരോപണമുണ്ട്.

വരുമാനം കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് താത്ക്കാലികമായി സർവീസ് നിർത്താൻ തീരുമാനിച്ചതെന്നാണ് വിവരം. കെഎസ്ആർടിസിയുടെ ‘പ്രിയദർശിനി’ ഓർഡിനറി ബസുകൾ വഴി സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചതോടെ സ്വകാര്യ ബസുകൾക്ക് യാത്രക്കാരുടെ എണ്ണം കുറഞ്ഞുവെന്നാണ് ബസുടമകളുടെ പ്രധാന ആക്ഷേപം.

ദിവസ വരുമാനം എല്ലാ ചെലവും കഴിഞ്ഞാൽ 1,000 രൂപ പോലും ലഭിക്കാത്ത അവസ്ഥയുണ്ടെന്നും ഉടമകൾ പറയുന്നു. ഇതോടെ സർവീസ് തുടരാൻ കഴിയാത്ത സാഹചര്യമാണെന്ന് അവർ വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370057/low-revenue-and-financial-liabilities-around-30-private-buses-in-ernakulam-have-stopped-operations)