---
title: "'കൂടിക്കാഴ്ചയെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ല', കോഴിക്കോട് മേയർ തിരുവനന്തപുരം മേയറെ കണ്ടതിൽ അസ്വാഭാവികത ഇല്ലെന്ന് ഡെപ്യൂട്ടി മേയർ ഡോ എസ്. ജയശ്രീ"
english_title: "Deputy Mayor Dr. S. Jayasree stated that there is nothing unusual about the Kozhikode Mayor meeting the Thiruvananthapuram Mayor"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/370055/deputy-mayor-dr-s-jayasree-stated-that-there-is-nothing-unusual-about-the-kozhikode-mayor-meeting-the-thiruvananthapuram-mayor"
published_at: "2026-07-03T08:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a47277095f02_Deputy_Mayor_Dr._S._Jayasree.jpg"
keywords: ["Latest News", "Kozhikode Mayor Meeting", "Deputy Mayor Dr. S. Jayasree", "Thiruvananthapuram Mayor"]
---

# 'കൂടിക്കാഴ്ചയെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ല', കോഴിക്കോട് മേയർ തിരുവനന്തപുരം മേയറെ കണ്ടതിൽ അസ്വാഭാവികത ഇല്ലെന്ന് ഡെപ്യൂട്ടി മേയർ ഡോ എസ്. ജയശ്രീ

> **Lead Summary:** കോഴിക്കോട്: കോഴിക്കോട് മേയർ, തിരുവനന്തപുരം മേയറെ കണ്ടതിൽ അസ്വാഭാവികത ഇല്ലെന്ന് കോഴിക്കോട് ഡെപ്യൂട്ടി മേയർ ഡോ എസ്. ജയശ്രീ. കൂടിക്കാഴ്ചയെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ല. രാഷ്ട്രീയം നോക്കിയല്ല ഇത്തരം സന്ദർശനങ്ങൾ എന്നും മേയർക്കൊപ്പം എല്ലാ പാർട്ടിയുടെയും അംഗങ്ങൾ ഉണ്ടായിരുന്നുവെന്നും ഡെപ്യൂട്ടി മേയർ പ്രതികരിച്ചു.

## Article Content

കോഴിക്കോട്: കോഴിക്കോട് മേയർ, തിരുവനന്തപുരം മേയറെ കണ്ടതിൽ അസ്വാഭാവികത ഇല്ലെന്ന് കോഴിക്കോട് ഡെപ്യൂട്ടി മേയർ ഡോ എസ്. ജയശ്രീ. കൂടിക്കാഴ്ചയെ തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ല. രാഷ്ട്രീയം നോക്കിയല്ല ഇത്തരം സന്ദർശനങ്ങൾ എന്നും മേയർക്കൊപ്പം എല്ലാ പാർട്ടിയുടെയും അംഗങ്ങൾ ഉണ്ടായിരുന്നുവെന്നും ഡെപ്യൂട്ടി മേയർ പ്രതികരിച്ചു.

''ഒരു കാര്യത്തിനും പോയതല്ല. നമ്മളൊരു നഗരത്തിൽ പോകുമ്പോൾ അതിപ്പോൾ കൊല്ലമായാലും തൃശൂരായാലും അവിടുത്തെ നഗരപിതാവിനെ കാണും. സാഹിത്യ നഗരം കൂടിയായതുകൊണ്ട് ഒരുപാട് മേയര്‍മാര്‍ കോഴിക്കോട് വരാറുണ്ട്. നമ്മുടെ നാട്ടിലെ നഗരത്തിലുള്ള ഒരു മേയറെയാണ് കാണാൻ പോയത്'' ജയശ്രീ പറഞ്ഞു.

ചൊവ്വാഴ്ചയാണ് തിരുവനന്തപുരം മേയര്‍ വി.വി രാജേഷിനെ കോഴിക്കോട് മേയര്‍ ഒ.സദാശിവനും സർവകക്ഷി സംഘവും കണ്ടത്. മന്ത്രിമാരെ ഉൾപ്പെടെ കാണാനായി തിരുവനന്തപുരത്തെത്തിയ കോഴിക്കോട് കോർപറേഷന്‍ സർവകക്ഷി സംഘമാണ് തിരുവനന്തപുരം മേയറെ കണ്ടത്.

തിരുവനന്തപുരത്ത് എൽഡിഎഫും യുഡിഎഫും മേയർക്കെതിരെ ശക്തമായ പ്രതിഷേധം നടത്തിക്കൊണ്ടിരിക്കെയായിരുന്നു സന്ദർശനം. തിരുവനന്തപുരം മേയർ വി.വി രാജേഷ് കോഴിക്കോട് മേയർ ഒ.സദാശിവനെ ഷാളണയിച്ച് സ്വീകരിച്ചു.

ലീഗ് അംഗവും കോഴിക്കോട്ടെ പ്രതിപക്ഷകക്ഷിനേതാവുമായ ഷമീല്‍ തങ്ങളടക്കം യുഡിഎഫ് അംഗങ്ങളും മേയർക്കൊപ്പമുണ്ടായിരുന്നു. തിരുവന്തപുരത്തെത്തിയപ്പോഴത്തെ സൌഹൃദ സന്ദർശനം മാത്രമാണെന്ന് കോഴിക്കോട് മേയർ പ്രതികരിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/370055/deputy-mayor-dr-s-jayasree-stated-that-there-is-nothing-unusual-about-the-kozhikode-mayor-meeting-the-thiruvananthapuram-mayor)